ഒരു വോട്ടിനെങ്കിലും തൃശൂരിൽ ജയിക്കും -സുരേഷ് ഗോപി

ദുബൈ: ഒരു വോട്ടിനെങ്കിലും താൻ തൃശൂരിൽ ജയിക്കുമെന്ന് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. ‘ഗരുഢൻ’ സിനിമയുടെ പ്രചാരണത്തിനായി ദുബൈയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു. ജനങ്ങൾ ജയിപ്പിച്ചാൽ വ്യത്യസ്തമായ തൃശൂരിനെ കാണാനാകും. ജയിക്കുമെന്ന്​ തന്നെയാണ്​ പ്രതീക്ഷിക്കുന്നത്​ -അദ്ദേഹം കൂട്ടിച്ചേർത്തു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഗൾഫിലെ ലേബർ ക്യാമ്പിൽ കഴിയുന്നവരടക്കം ഇരകളായിട്ടുണ്ടെന്നും ഇരകളുടെ പരാതികൾ സ്വീകരിക്കാൻ യു.എ.ഇയിൽ അദാലത്ത് നടത്താൻ എംബസിയുടെ അനുമതി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സിനിമ ‘ഗരുഢൻ’ ഇന്ത്യയിലെ ക്രിമിനൽ നടപടി ക്രമങ്ങളിൽ ഭേദഗതി ആവശ്യപ്പെടുന്ന ലീഗൽ ത്രില്ലറാണെന്നും കോടതി കുറ്റവാളിയായി വിധിക്കുന്നത് വരെ ആരും കുറ്റക്കാരല്ല എന്ന നിലപാടാണ് തനിക്കെന്നും നടൻ വ്യക്​തമാക്കി. നവംബർ മൂന്നിനാണ് ഗരുഢൻ ഗൾഫിലെ തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടൻ സീദ്ധീഖ്, അഭിരാമി, ദിവ്യ പിള്ള, സംവിധായകൻ അരുൺ വർമ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പി​നെ​തി​രെ സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ തൃശൂരിൽ ‘സ​ഹ​കാ​രി സം​ര​ക്ഷ​ണ പ​ദ​യാ​ത്ര’ ന​ട​ത്തിയിരുന്നു. തുടർന്ന് ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കി​യതിന് സുരേഷ് ഗോപിയടക്കം 500 പേ​ർ​ക്കെ​തി​രെ​ ഈ​സ്റ്റ് പൊ​ലീ​സ് കേ​സെ​ടു​ക്കുകയും ചെയ്തിരുന്നു. ക​രു​വ​ന്നൂ​ർ മു​ത​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ വ​രെ 18 കി.​മീ. ദൂ​ര​മാ​ണ് പ​ദ​യാ​ത്ര ന​ട​ത്തി​യ​ത്. കിതച്ചുകൊണ്ട് നടക്കുന്ന സു​രേ​ഷ് ഗോ​പി​യു​ടെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

Tags:    
News Summary - suresh gopi thrissur election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.