അടുത്ത വർഷത്തെ ഗണേശോത്സവം ലോകം മുഴുവനും ഉറ്റുനോക്കുന്ന മറ്റൊരു തൃശൂർ പൂരമായിരിക്കണമെന്ന് സുരേഷ് ഗോപി. ഷൊർണൂർ മണ്ഡലം ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ.
'ഇത്തരമൊരു തീരുമാനം എടുക്കാൻ സാധിച്ചെങ്കിൽ ചില പിശാചുക്കളോടു നമ്മൾ നന്ദി പറയണം. ഞാൻ ആ പിശാചിനോടു നന്ദി പറയുന്നു. ഹിന്ദുവിനെ ഉണർത്തി, വിശ്വാസിയെ നിങ്ങൾ ഉണർത്തി, കൂട്ടത്തിൽ ഞാനും ഉണർന്നു'- സുരേഷ് ഗോപി പറഞ്ഞു.
'ആറേഴ് വർഷത്തോളമായി ഗണേശോത്സവത്തിൽ പങ്കെടുക്കാൻ വിളിക്കാറുണ്ട്. എന്നാൽ പങ്കെടുക്കാൻ സാധിച്ചിട്ടില്ല. കൊക്കിൽ ജീവനുള്ള കാലത്തോളം, നടുനിവർത്തി രണ്ടുകാലിൽ നടക്കാൻ കഴിയുന്നിടത്തോളം കാലം ഗണേശോത്സവങ്ങളിൽ പങ്കെടുക്കുമെന്ന് ഇത്തവണ തീരുമാനിച്ചു'- നടൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.