താജിക്കിസ്താന്‍ ഗായകൻ അബ്ദു റോസിക്കിന് ഇന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ നിരവധി ആരാധകരുണ്ട്. പ്രമുഖ റിയാലിറ്റി ഷോയിൽ മത്സരാർഥിയായി എത്തിയതോടെ ആരാധകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഉയരക്കുറവിനെ കുറിച്ച് താരം പങ്കുവെച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. ഹോർമോണിന്റെ കുറവാണ് വളർച്ചയെ ബാധിച്ചതെന്നും എന്നാൽ ഇപ്പോൾ ജനങ്ങളുടെ സ്നേഹത്താൽ താൻ വളരുകയാണെന്നും അബ്ദു സോഷ്യൽ മീഡിയയിൽകുറിച്ചു. അബ്ദുവിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.
'നിങ്ങൾക്ക് വ്യത്യാസം കാണാൻ കഴിയുമോ? ഞാൻ വളരില്ലെന്നും വളർച്ച ഹോർമോൺ പൂജ്യം ശതമാനം ആണെന്നുമാണ് ഡോക്ടന്മാർ പറഞ്ഞത്. എന്നാൽ ദൈവത്തിന്റെ ഒരു അത്ഭുതം, നിങ്ങളുടെ എല്ലാ സ്നേഹവും പിന്തുണയും പ്രാർത്ഥനയും കൊണ്ട് ഞാൻ വളരുകയാണ്- ചിത്രത്തിനോടൊപ്പം അബ്ദു കുറിച്ചു.
ആരോഗ്യപ്രശ്നം തിരിച്ചറിഞ്ഞ സമയത്ത് കുടുംബാംഗങ്ങൾക്ക് ചികിത്സക്ക് പണമില്ലായിരുന്നെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.ലോകത്തിലെ ഏറ്റവും ചെറിയ പാട്ടുകാരൻ എന്നാണ് അബ്ദുവിനെ അറിയപ്പെടുന്നത്. ഹിന്ദി അറിയില്ലെങ്കിലും ഹിന്ദി പാട്ടുകളുമായി എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.