പ്രഖ്യാപനം മുതൽ ചർച്ചയായ സൽമാൻ ചിത്രമാണ് ടൈഗർ 3. 2012 ൽ പുറത്തിറങ്ങിയ 'എക് ഥാ ടൈഗറി'ന്റെ മൂന്നാംഭാഗമാണ് ടൈഗർ 3.
നവംബർ 12 ന് ദീപാവലി റിലീസായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആദ്യദിനം 44.5 കോടി രൂപയാണ് സമാഹരിച്ചത്. ഇതോടെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷൻ നേടിയ സൽമാൻ ചിത്രമായി ടൈഗർ 3 മാറിയിരിക്കുകയാണ്. 2019 ൽ പുറത്തിറങ്ങിയ 'ഭാരത്' ആണ് ഇതിന് മുമ്പ് ആദ്യദിനം കൂടുതൽ കളക്ഷൻ നേടിയ സൽമാൻ ചിത്രം. 42.30 കോടിയാണ് സ്വന്തമാക്കിയത്. കത്രീന കൈഫ് നായികയായി എത്തിയ 2015 ൽ പുറത്തിറങ്ങിയ 'പ്രേം രത്തൻ ധൻ പായോ എന്ന ചിത്രവും ആദ്യദിനം മികച്ച കളക്ഷൻ നേടി. 40 കോടിയായിരുന്നു ഓപ്പണിങ് കളക്ഷൻ
ഷാറൂഖ് ഖാന്റെ പത്താന് ശേഷം വൈ.ആർ.എഫ് സ്പൈ യൂണിവേഴ്സിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ടൈഗർ 3. മനീഷ് ശർമ സംവിധാനം ചെയ്ത ചിത്രത്തിൽ അവിനാഷ് സിങ് റാത്തോഡ് എന്ന കഥാപാത്രത്തെയാണ് സൽമാൻ അവതരിപ്പിക്കുന്നത്. കത്രീന കൈഫാണ് നായിക. ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലൻ. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര രൺവീർ ഷൂരേ എന്നിവരാണ് മറ്റുതാരങ്ങൾ.
ചിത്രത്തിൽ പത്തനായി ഷാറൂഖ് ഖാനും എത്തിയിരുന്നു . തിയറ്ററുകളിൽ നിന്ന് സൽമാൻ- എസ്. ആർ.കെ കോമ്പോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷാറൂഖിന്റെ പത്താനിലും സൽമാൻ ടൈഗറായി കാമിയോ റോളിൽ എത്തിയിരുന്നു. എന്നാൽ പത്താന്റെ ഓപ്പണിങ് കളക്ഷൻ ബ്രേക്ക് ചെയ്യാൻ ടൈഗറിനായിട്ടില്ല. ആദ്യദിനം 100 കോടി രൂപയാണ് പത്താൻ നേടിയത്. 1,050.30 കോടിയാണ് ചിത്രത്തിന്റെ ആകെ കളക്ഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.