'ഹബീബി... ഇന്ത്യലേക്ക് സ്വാഗതം... ' അറബ് വിവാഹത്തിൽ ഷാറൂഖ് ഖാന്റെ ഗാനം- വിഡിയോ

 ന്ത്യയിൽ മാത്രമല്ല രാജ്യത്തിന് പുറത്തും ഷാറൂഖ് ഖാന് നിരവധി ആരാധകരുണ്ട്. നടന്റെ സിനിമകളും പാട്ടുകളുമെല്ലാം രാജ്യത്തിന് പുറത്തും വലിയ കാഴ്ചക്കാരെ നേടാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സൗദി അറേബ്യയിലെ വിവാഹത്തിൽ നിന്നുള്ള ഒരു വിഡിയോയാണ്. ഷാറൂഖ് ഖാന്റെ റാം വൺ എന്ന ഗാനത്തിലെ 'ചമ്മക്ക് ചല്ലോ' ഗാനത്തിനാണ് ചുവടുവെക്കുന്നത്. ഇവർ   ഗാനം ആലപിക്കുന്നുമുണ്ട്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രണ്ട് ദിവസം മുമ്പ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത വിഡിയോക്ക് 13.1 മില്യൺ കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യൻ സിനിമകൾ വളരെ ജനപ്രിയമാണ്, ഇന്ത്യയിലേക്ക് സ്വാഗതം ഹബീബി, ഇന്ത്യൻ സംഗീതം അതിശയകരമാണ് എന്നിങ്ങനെയുള്ള പ്രതികരണമാണ് ലഭിക്കുന്നത്.



Tags:    
News Summary - Trending: SRK fever at Arab wedding, watch viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.