'പ്രതികരണം പരിപാടി'യിൽ വിധുവും ദീപ്​തിയും; ചോദ്യങ്ങൾക്ക്​ മറുപടി നൽകി ദമ്പതികൾ -വൈറൽ വിഡിയോ

കൊച്ചി: ലോക്​ഡൗണോടെ യുട്യൂബ്​ വിഡിയോകളിലൂടെ സജീവമാണ്​ സെലിബ്രിറ്റികൾ. അത്തരത്തിൽ രസകരമായ വിഡിയോകളിലൂടെയും പാട്ടിലൂടെയും ശ്രദ്ധേയമായവരാണ്​ ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്​തിയും. ഇരുവരും ചേർന്നൊരുക്കിയ ഏറ്റവും പുതിയ വിഡിയോയാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ദൂരദർശനിലെ പ്രതികരണം പരിപാടിയുടെ ശൈലിയിലായിരുന്നു ഇരുവരുടെയും അവതരണം. വേഷത്തിലും സംസാരത്തിലും പ്രതികരണം പരിപാടിയുമായി സാമ്യം പുലർത്തി ആരാധകരുടെ ചോദ്യങ്ങൾക്ക്​ മറുപടി നൽകുകയാണ്​ ഇരുവരും വിഡിയോയിൽ.

ഫേസ്​ബുക്ക്​, ഇൻസ്റ്റ​ഗ്രാം, യുട്യൂബ്​ ചാനലുകളിലൂടെ പലരും ചോദിച്ച ചോദ്യങ്ങൾക്ക്​ ഹാസ്യം കലർത്തിയാണ്​ ഇരുവരുടെയും മറുപടികൾ.

ഇവരുടെ വിഡിയോയിലൂടെ താരമായ നായ്​ക്കുട്ടിയുടെയും ദീപ്​തിയുടെ സുഹൃ​െത്തന്ന്​ പരിചയപ്പെടുത്തുന്ന വെറോണിക്കയെക്കുറിച്ചുമെല്ലാം വിഡിയോയിൽ പറയുന്നുണ്ട്​. ദമ്പതികൾക്ക്​ കുട്ടികളില്ലേ എന്ന ചോദ്യത്തിന്​ ഇപ്പോൾ തങ്ങൾക്ക്​ കുട്ടികളില്ലെന്നും എന്നാൽ അതോർത്ത്​ ദുഃഖിച്ചിരിക്കുന്ന ദമ്പതികളല്ല എന്നുമായിരുന്നു ഇരുവരുടെയും മറുപടി. അക്കാര്യമോർത്ത്​ വേറെയാരും വിഷമിക്കേണ്ടെന്നും എപ്പോഴും സന്തോഷത്തോടെ ജീവിതം ആസ്വദിക്കുകയാണെന്നും ദമ്പതികൾ പറയുന്നു.

Full View

കൂടാതെ വിമർശനങ്ങൾ ഉന്നയിച്ചവർക്കും നിർദേശങ്ങൾ അറിയിച്ചവർക്കും അവർ മറുപടി നൽകുന്നുണ്ട്​. രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും കൂട്ടിച്ചേർത്തായിരുന്നു വിധുവിന്‍റെയും ദീപിതിയുടെയും പ്രതികരണത്തിന്‍റെ ഉത്തരങ്ങൾ. ഇരുവരുടെയും പ്രതികരണം വിഡിയോ ഇതിനോടകം നിരവധി പേരാണ്​ കണ്ടത്​.

ലോക്​ഡൗൺ കാലം മുതൽ യുട്യൂബ്​ ചാനലുകളിലൂടെയും ചെറുവിഡിയോകളിലൂടെയും സജീവമാണ്​ വിധുവും ദീപ്​തിയും. ഇരുവരുടെയും വ്യത്യസ്​തമായ വിഡിയോകൾ ​ഇതിനോടകം വൈറലായിരുന്നു. പ്രതികരണം പരിപാടിക്കും നിരവധി ആരാധകരും സെലിബ്രിറ്റികളും കമന്‍റുകളും ലൈക്കുകളുമായി എത്തുന്നുണ്ട്​. 

Tags:    
News Summary - vidhu prathap and deepthi video on Trending

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.