മലയാള സിനിമയുടെ റീമേക്ക് ആയതിനാല്‍ നോമിനേഷനിൽ തഴഞ്ഞു; പുരസ്കാരം കിട്ടാത്തത് അച്ഛനെ വിഷമിപ്പിച്ചു: വിദ്യ ബാലന്‍

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കാണ് ഭൂൽ ഭുലയ്യ. പ്രിയദർശനൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിദ്യാ ബാലൻ ആയിരുന്നു പ്രധാനവേഷത്തിലെത്തിയത്. മലയാളത്തിൽ ശോഭന ചെയ്ത കഥാപാത്രത്തെയാണ് ബോളിവുഡിൽ വിദ്യ അവതരിപ്പിച്ചത്. ഭൂൽ ഭുലയ്യയിലെ വിദ്യാ ബാലന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ റീമേക്ക് ചിത്രമായതുകൊണ്ട് ഭൂൽ ഭുലയ്യയിലെ മഞ്ജുളികയെ തേടി പുരസ്കാരങ്ങളൊന്നും എത്തിയിരുന്നില്ല. എന്നാൽ ഇത് തന്റെ മതാപിതാക്കളെ പ്രത്യേകിച്ച് അച്ഛനെ ഏറെ വിഷമിപ്പിച്ചുവെന്ന് പറയുകയാണ് വിദ്യ. 

'ഭൂൽ ഭുലയ്യയിൽ മികച്ച രീതിയിൽ മഞ്ജുളികയെ ഞാൻ അവതരിപ്പിച്ചു. എന്നാൽ അതു ഒരു മലയാള ചിത്രത്തിന്റെ റീമേക്കെന്ന പേരിൽ അവാർഡ് നോമിനേഷനുകളിൽ നിന്ന് തഴഞ്ഞു. ആ കാരണം ഞാൻ അംഗീകരിച്ചുവെങ്കിലും അച്ഛന് വലിയ വിഷമമായി. അച്ഛൻ ഇടക്ക് പറയാറുണ്ടായിരുന്നു ' മഞ്ജുളികയായി മികച്ച പ്രകടനമാണ് നടത്തിയത്, ഒരു അവാർഡ് എങ്കിലും തരാമായിരുന്നു'എന്ന്. അപ്പോൾ ഞാൻ അദ്ദേഹത്തിനോട് പറയുമായിരുന്നു, ആ വർഷം എന്റെ ചിത്രം മാത്രമല്ല ഉണ്ടായിരുന്നത്. മറ്റൊരാൾക്ക് പുരസ്കാരം ലഭിച്ചു. കാരണം അവരുടെ പ്രകടനം എന്നെക്കാൾ നല്ലതായിരുന്നുവെന്ന് ജൂറി അംഗങ്ങൾക്ക് തോന്നിയെന്ന്. എങ്കിലും എനിക്ക് പുരസ്കാരം കിട്ടാതിരുന്നതിൽ അച്ഛന് വലിയ വിഷമം ഉണ്ടായിരുന്നു'- വിദ്യാ ബാലൻ പറഞ്ഞു

അതേസമയം, 2010ല്‍ ‘പാ’, 2011ല്‍ ‘ഇഷ്‌കിയ’, 2012ല്‍ ‘ദി ഡേര്‍ട്ടി പിക്ചര്‍’, 2013ല്‍ ‘കഹാനി’ എന്നീ ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയായി നാല് വര്‍ഷം മികച്ച നടിക്കുള്ള പുരസ്‌കാരം വിദ്യ സ്വന്തമാക്കിയിരുന്നു. ഭൂല്‍ ഭുലയ്യ 3 ദീപാവലി റിലീസായിട്ടാണ് തിയറ്ററുകളിലെത്തുന്നത്. വിദ്യക്കൊപ്പംകാർത്തിക് ആര്യൻ, മാധുരി ദീക്ഷിത് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതിപ്പിക്കുന്നത്.

Tags:    
News Summary - Vidya Balan Recalls Being Shocked After NOT Getting Nominated For Bhool Bhulaiyaa: My Father Felt Very Bad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.