തെറ്റായ കാര്യം ചോദ്യം ചെയ്താൽ മാറ്റിനിർത്തും; ഗോസിപ്പുകൾ പറഞ്ഞു പരത്തും -വിൻസി അലോഷ്യസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും അതിന്റെ സത്യാവസ്ഥയറിയാനുള്ള കാത്തിരിപ്പിലാണെന്നും ചലച്ചിത്ര നടി വിൻസി അലോഷ്യസ്. എല്ലാത്തിനും വ്യക്തത വേണം. താൻ ലൈംഗികാതിക്രമങ്ങൾ നേരി​ട്ടിട്ടില്ലെന്നും നടി വ്യക്തമാക്കി.

എതിർത്ത് സംസാരിച്ചാൽ മാറ്റി നിർത്തുന്ന സമീപനമുണ്ടെന്നും അവർ സമ്മതിച്ചു. തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്താൽ അവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തും. പലസിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുണ്ട്.

അഡ്വാൻസ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും വിൻസി സൂചിപ്പിച്ചു. കോൺട്രാക്റ്റ് പോലും ഒപ്പുവെക്കാതെ സിനിമ ചെയ്തിട്ടുണ്ട്. അതെല്ലാം തെറ്റാണെന്ന് ഇപ്പോഴാണ് മനസിലാക്കാൻ സാധിച്ചത്. ഇതിനെ കുറിച്ച് ചോദിക്കുമ്പോൾ, സിനിമയിൽ ഇത് സാധാരണമാണ് എന്നാണ് പറയാറുള്ളത്. ലൈംഗികാതിക്രമം പോലെ പ്രാധാന്യമുള്ളതാണ് തൊഴിലിടങ്ങളിലെ ലിംഗ സമത്വവും. അതിനു വേണ്ടി സർക്കാറും സംഘടനകളും ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്നും വിൻസി പറഞ്ഞു. 

Tags:    
News Summary - Vincy Aloshious reacts to Hema committee Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.