മഹേന്ദ്ര സിങ് ധോണിയും ഭാര്യ സാക്ഷി ധോണിയും ചേർന്ന് നിർമിക്കുന്ന സിനിമ അടുത്തിടെയാണ് പുറത്തിറങ്ങിയത്. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി സാക്ഷി നൽകിയ ഒരു അഭിമുഖം ഇപ്പോൾ വൈറലായിട്ടുണ്ട്. ധോണിയുടെ മാതാവിനെക്കുറിച്ചാണ് സാക്ഷി അഭിമുഖത്തിൽ പറയുന്നത്. ധോണിയെ വിവാഹം കഴിച്ച ആദ്യ നാളുകളിൽ അദ്ദേഹത്തിന്‍റെ വീട്ടിലുള്ളവരുമായി വലിയ രീതിയിൽ അപരിചിതയായിരുന്നു താനെന്നാണ് സാക്ഷി പറയുന്നത്.
രമേഷ് തമിഴ്മണി സംവിധാനം ചെയ്ത ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്ന സിനിമ തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ നദിയ, യോഗി ബാബു, മിർച്ചി വിജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.‘വിവാഹത്തിന് ഒരു ദിവസം മുമ്പാണ് ഞാൻ എന്റെ അമ്മായിയമ്മയെ ആദ്യമായി കണ്ടത്. ഇപ്പോൾ ഞങ്ങൾ അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്. ഞങ്ങൾ എല്ലാം പരസ്പരം പങ്കുവയ്ക്കാറുണ്ട്. നേരത്തെ ഞാൻ വീട്ടിൽ പുതിയതായപ്പോൾ അക്ഷരാർഥത്തിൽ അവർ എനിക്ക് അപരിചിതരായിരുന്നു’- വിവാഹത്തിന് ശേഷം ധോണിയുടെ കുടുംബത്തോടൊപ്പമുള്ള തന്റെ ആദ്യ നാളുകളെ കുറിച്ച് സാക്ഷി പറഞ്ഞു.
‘അവിടെ നിന്ന്, ഇതുവരെ ഞങ്ങളുടെ ബന്ധം ശരിക്കും വികസിച്ചു. അമ്മ എനിക്ക് വലിയ പിന്തുണയാണ് തരുന്നത്. ഒരേ വീട്ടിൽ അവരോടൊപ്പം താമസിക്കുന്നതാണ് വലിയ സന്തോഷം’- അവർ കൂട്ടിച്ചേർത്തു. വിവാഹത്തിനു മുമ്പ് പ്രശസ്ത നടിമാരുള്‍പ്പെടെ പലരുമായും ചേര്‍ത്ത് ധോണിയുടെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയായിരുന്നു ഒട്ടും തന്നെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ ഇല്ലാത്ത സാക്ഷി അദ്ദേഹത്തിന്റെ ജീവിതസഖിയായത്. ധോണിയെ വിവാഹം കഴിക്കും മുമ്പ് ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു സാക്ഷി.
ഈ സമയത്താണ് ധോണിയുള്‍പ്പെട്ട ഇന്ത്യന്‍ ടീം അവിടെ താമസിക്കാനെത്തിയത്. ഇവിടെ വച്ച് ധോണിയുമായി സാക്ഷി പരിചയപ്പടുകയും പിന്നീടത് പ്രണയത്തിലേക്കു വഴിമാറുകയുമായിരുന്നു. ഒടുവില്‍ 2010ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഡെറാഡൂണില്‍ നടന്ന സ്വകാര്യചടങ്ങിലേക്കു ക്രിക്കറ്റര്‍മാര്‍ക്കു പോലും ക്ഷണമുണ്ടായിരുന്നില്ല. നിലവില്‍ ധോണിയുടെ പല ബിസിനസുകളും കൈകാര്യം ചെയ്യുന്നത് സാക്ഷിയാണ്. അടുത്തിടെ ധോണി സിനിമാ മേഖലയിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ധോണി എന്റര്‍ടെയ്ന്‍മെന്റ് എന്ന പേരിലാണ് പുതിയ പ്രൊഡഷന്‍ കമ്പനിക്കു ധോണിയും സാക്ഷിയും ചേര്‍ന്ന് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.