ഐ.പി.എൽ കിരീടം നേടിയ കെ.കെ.ആറിന്റെ ഉടമ ഷാറൂഖ് ഖാനും കുടുംബവും ചെന്നൈ ചെപ്പോക്കിൽ കാണികളെ അഭിവാദ്യം ചെയ്യുന്നു

കളിച്ചിരുന്ന കാലത്ത് പരിക്കേറ്റപ്പോൾ ചികിത്സിക്കാൻ പണമുണ്ടായിരുന്നില്ല’

നൈ​റ്റ്റൈ​ഡേ​ഴ്സി​ന്റെ മൂ​ന്നാം കി​രീ​ട​നേ​ട്ട​ത്തി​ന്റെ സ​ന്തോ​ഷ​ത്തി​ൽ ത​ന്റെ ​ക്രി​ക്ക​റ്റ് പ്ര​ണ​യം വി​വ​രി​ച്ച് കി​ങ് ഖാ​ൻ

‘‘കെ.​കെ.​ആ​റി​ന്റെ ജ​ഴ്സി​യൊ​ക്കെ ഗം​ഭീ​രം, പ​ക്ഷേ, ഒ​രു ഗെ​യിം പ്ലാ​നു​മി​ല്ല’’ -ത​​ന്റെ ടീ​മി​നെ കു​റി​ച്ച് ഒ​രു ക്രി​ക്ക​റ്റ് വി​ദ​ഗ്ധ​ന്റെ ക​മ​ന്റ് ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് പ​റ​യു​ക​യാ​ണ്, ​14ാം ഐ.​പി.​എ​ൽ കി​രീ​ടം നേ​ടി​യ കൊ​ൽ​ക്ക​ത്ത നൈ​റ്റ്റൈ​ഡേ​ഴ്സ് ഉ​ട​മ ഷാ​റൂ​ഖ് ഖാ​ൻ.

ന​ട​ന​ല്ല, ഒ​രു സ്​​പോ​ർ​ട്സ് താ​ര​മാ​വു​ക​യെ​ന്ന​താ​യി​രു​ന്നു ത​ന്റെ ല​ക്ഷ്യ​മെ​ന്നും എ​ന്നാ​ൽ, ഒ​രി​ക്ക​ൽ ക​ളി​ക്കി​ടെ പ​രി​ക്കേ​റ്റ​പ്പോ​ൾ ചി​കി​ത്സി​ക്കാ​ൻ പ​ണ​മി​ല്ലാ​തെ വ​ന്ന ഒ​രു മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് താ​ൻ മാ​റി​ച്ചി​ന്തി​ച്ച​തെ​ന്നും വി​ജ​യ​ശേ​ഷം ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം മ​ന​സ്സു​തു​റ​ന്നു. വി​ക്ക​റ്റ് കീ​പ്പ​റാ​യി​രു​ന്ന ത​നി​ക്ക് ഇ​നി ക​ളി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും സ്​​പോ​ർ​ട്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ.​കെ.​ആ​റി​ന്റെ മൂ​ന്നാം കി​രീ​ട​നേ​ട്ടം ഗ്രൗ​ണ്ടി​ൽ ‘ഛയ്യ ഛ​യ്യ..’ നൃ​ത്ത​ത്തോ​ടെ ആ​ഘോ​ഷി​ച്ച കി​ങ് ഖാ​നും കു​ടും​ബ​വും, ത​ങ്ങ​ളു​ടെ മു​ൻ വി​ജ​യ ക്യാ​പ്റ്റ​നും ഇ​പ്പോ​ഴ​ത്തെ ടീം ​ഉ​പ​ദേ​ശ​ക​നു​മാ​യ ഗൗ​തം ഗം​ഭീ​റി​നെ പ്ര​ശം​സ​കൊ​ണ്ട് മൂ​ടാ​നും മ​റ​ക്കു​ന്നി​ല്ല.

‘‘ടീം ​മീ​റ്റി​ങ്ങി​ൽ ഞാ​ൻ പ​റ​യാ​റു​ണ്ടാ​യി​രു​ന്ന​ത്, നി​ങ്ങ​ൾ എ​ങ്ങ​നെ വേ​ണ​മെ​ങ്കി​ലും ക​ളി​ച്ചോ​ളൂ, പ​ക്ഷേ, ഒ​ടു​വി​ൽ ഗം​ഭീ​റി​ന് ഡാ​ൻ​സ് ചെ​യ്യാ​ൻ അ​വ​സ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു’’ -ഖാ​ൻ വി​ശ​ദീ​ക​രി​ച്ചു. ഗം​ഭീ​റി​ന്റെ ക്യാ​പ്റ്റ​ൻ​സി​യി​ലാ​യി​രു​ന്നു ടീ​മി​ന്റെ ര​ണ്ടു വി​ജ​യ​ങ്ങ​ൾ.

Tags:    
News Summary - When I was playing I was injured and I didn't have money to treat it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.