ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഏറ്റവും വലിയ സ്വപ്നമാണ് ഖാന്മാർ ഒന്നിക്കുന്ന ചിത്രം. ഷാറൂഖും സൽമാനും ആമിറും ഓഫ് സ്ക്രീനുകളിൽ ഒന്നിച്ചെത്താറുണ്ടെങ്കിലും മൂവരും ബിഗ്സ്ക്രീനിൽ ഒരുമിച്ചിട്ടില്ല. എന്നാൽ ഷാറൂഖും സൽമാനും സിനിമകളിൽ ഒന്നിച്ചെത്തിയിട്ടുണ്ട്.
എന്നാൽ മൂവരും ഒന്നിച്ചുള്ള ചിത്രം സംഭവിക്കാൻ അവസരമുണ്ടായിരുന്നു. അനുപം ഖേർ ആദ്യമായി സംവിധാനം ചെയ്ത ഓം ജയ് ജഗദീഷ് എന്ന ചിത്രത്തിനായി ആദ്യം കാസ്റ്റ് ചെയ്തത് ബോളിവുഡിലെ ബിഗ് ഖാന്മാരെയായിരുന്നത്രേ. യഷ് രാജ് ഫിലിംസാണ് സിനിമ നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. കാജോൾ, റാണി മുഖർജി, പ്രതി സിന്റ എന്നിവരെയായിരുന്നു ചിത്രത്തിലെ നായികമാരായി തീരുമാനിച്ചത്. എന്നാൽ ഷെഡ്യൂളിലെ പൊരുത്തക്കേടുകൾ കാരണം ഖാന്മാർ ചിത്രത്തിൽ നിന്ന് പിൻമാറി. തുടർന്ന് യാഷ് രാജ് ഫിലിംസ് ചിത്രം ഉപേക്ഷിച്ചു.
പിന്നീട് നിർമ്മാതാവ് വാഷു ഭഗ്‌നാനി ഈ ചിത്രത്തിലേക്ക് എത്തി. ഖാന്മാർക്ക് പകരം അനിൽ കപൂർ, ഫർദീൻ ഖാൻ, അഭിഷേക് ബച്ചൻ എന്നിവരെ കാസ്റ്റ് ചെയ്തു. മഹിമ ചൗധരി,ഉര്‍മിള മതോണ്ഡ്ക്കർ, താരാ ശർമ്മ എന്നിവരായിരുന്നു നായികമാർ. വൻ താരനിര അണിനിരന്നെങ്കിലും ചിത്രം വേണ്ടപോലെ വിജയം നേടിയില്ല. 13 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇന്ത്യയിൽ നിന്ന് 8.56 കോടി മാത്രമാണ് നേടിയത്..
നിലവിൽ ഷാറൂഖ് ഖാനും സൽമാനും ആമിറും തങ്ങളുടെ സിനിമകളുടെ തിരക്കിലാണ്. മൂവരുടെയും ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.