ന്യൂഡൽഹി:പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കുമറിയാം. സിഗരറ്റ് പാക്കറ്റിെൻറ മുകളിൽ വരെ ഈ സന്ദേശം എഴുതിവെച്ചിട്ടുണ്ടെങ്കിലും പുകവലിക്കാർ ആരും തന്നെ ഇത് കാര്യമായി ഗൗനിക്കാറില്ല. സാധരണക്കാർ മാത്രമല്ല സമൂഹത്തിന് മാതൃകയാകേണ്ട സെലിബ്രിറ്റികൾ പലരും തന്നെ 'ചെയിൻ സ്മോക്കേഴ്സ്' ആണെന്ന് നമുക്കറിയാം.
ഇവരിൽ പലരും പുകവലിക്ക് അടിമയാണെന്ന് പല അഭിമുഖത്തിലും തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് പുകവലി ഉപേക്ഷിച്ച ചില സെലിബ്രിറ്റികളെയും അതിനുണ്ടായ സാഹചര്യവും പരിചയപ്പെടുത്തുകയാണിവിടെ.
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരിൽ ഒരാളായ സൽമാൻ ഖാൻ ഒരുകാലത്ത് വലിയ പുകവലിക്കാരനായിരുന്നു. കൈയിലോ അല്ലെങ്കിൽ പോക്കറ്റിലോ സിഗരറ്റ് ഇല്ലാതെ നടനെ കാണാനേ സാധിക്കില്ലായിരുന്നു. 'ട്രൈജെമിനല്‍ ന്യൂറാള്‍ജിയ' എന്ന രോഗം ബാധിച്ചതിന് പിന്നാലെയാണ് സല്ലു ദുശ്ശീലം ഉപേക്ഷിച്ചത്.
മനുഷ്യനുണ്ടാകുന്ന ഏറ്റവും കഠിനമേറിയ വേദനയാണ് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. അനുഭവിക്കുന്നവരെ ആത്മഹത്യക്ക് വരെ പ്രേരിപ്പിക്കും വിധം കഠിനമായ വേദനയാണ് ഇത്. ലോസ് എയ്ഞ്ചലസില്‍ വെച്ച് ശസ്ത്രക്രിയയിലൂടെയാണ് സല്‍മാന്‍ ഖാന്‍ രോഗത്തില്‍ നിന്നും മുക്തി നേടിയത്.
നടനും സംവിധായകനും നിർമാതാവുമായ ആമിർ ഖാൻ വല്ലപ്പോഴും പുകവലിക്കുമായിരുന്നു. മക്കളായ ഇറയും ജുനൈദും പുകവലി നിർത്താൻ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് താരം തീരുമാനമെടുത്തത്. ഇളയ മകൻ ആസാദ് ജനിച്ചതോടെ 2011ൽ ആമിർ പുകവലി നിർത്തി.
ഋത്വിക് റോഷൻ
ചെയിൻ സ്മോക്കറായിരുന്ന ഋത്വികും ഒരുകാലത്ത് പുകവലി ഉപേക്ഷിക്കാൻ നന്നേ കഷ്ടപ്പെട്ടു. ചില അഭിമുഖങ്ങളിൽ താരം ഇത് തുറന്ന് പറയുകയും ചെയ്തതാണ്. എന്നാൽ അലൻ കാറിെൻറ 'ഈസി വേ ടു സ്റ്റോപ് സ്മോക്കിങ്' ആണ് നടനെ പുകവലി ഉപേക്ഷിക്കാൻ സഹായിച്ചത്.
പുകവലിക്ക് അടിമപ്പെട്ടതിനാൽ സെയ്ഫ് അലി ഖാനും അതിൽ നിന്ന് മുക്തി നേടാൻ നന്നേ പ്രയാസം അനുഭവപ്പെട്ടു. എന്നാൽ ഹൃദയാഘാതം വന്നതോടെ അദ്ദേഹത്തിന് പുകവലി ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ താരം പുകവലിയും മദ്യപാനവും പൂർണമായി ഉപേക്ഷിച്ചു.
മറ്റ് അഭിനേതാക്കളെ പോലെ കങ്കണയും നന്നായി പുകവലിക്കുമായിരുന്നു. മകനെ ഗർഭം ധരിച്ചതിന് പിന്നാലെയാണ് പുകവലി ഉപേക്ഷിക്കാനും ജീവിതശൈലിയിൽ മാറ്റം വരുത്താനും കങ്കണ തീരുമാനിച്ചത്.
ഭാര്യയും നടിയുമായ കാജോളിെൻറ നിർബന്ധത്തിന് വഴങ്ങിയാണ് നടൻ അജയ് ദേവ്ഘൺ പുകവലി ഉപേക്ഷിച്ചത്. തെൻറ പിതാവ് ഹൃദയാഘാതം വന്ന് മരിച്ചതോടെയാണ് കാജോൾ അജയ് ദേവ്ഘെൻറ ദുശ്ശീലം നിർത്തിക്കാൻ തുനിഞ്ഞിറങ്ങിയത്. അർജുൻ രാംപാൽ, വിവേക് ഒബ്റോയ്, ഫർദീൻ ഖാൻ എന്നിവരും പുകവലി ഉപേക്ഷിച്ച അഭിനേതാക്കളിൽ പെട്ടവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.