ബോളിവുഡ് ബാദ്ഷാ ഷാറൂഖ് ഖാന്റെ പുത്രി സുഹാന ഖാന്റെ ‘bff’ ഉം (ബെസ്റ്റ് ഫ്രണ്ട് ഫോറെവർ) നടിയുമായ അനന്യ പാണ്ഡെക്ക്, കിങ് ഖാനെ വാഴ്ത്താൻ നൂറു നാവ്. വീട്ടിൽ ചെന്നാൽ അദ്ദേഹം ഒരു സ്റ്റാറാണെന്ന് തോന്നിക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കുമെന്ന് പറഞ്ഞ അനന്യ, എല്ലാവരോടും അദ്ദേഹം അങ്ങനെയാണ് പെരുമാറുന്നതെന്നും കൂട്ടിച്ചേർക്കുന്നു.
‘തന്റെ മുന്നിലിരിക്കുന്നവർക്ക്, അവരാണ് ബാദ്ഷ എന്ന തോന്നലുണ്ടാക്കാനാണ് ഷാറൂഖ് ജി ശ്രമിക്കാറ്’ -അനന്യ പ്രശംസ ചൊരിയുന്നു. ഷാറൂഖിന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ആദ്യ ഐ.പി.എൽ ജയത്തിന്റെ ക്രെഡിറ്റ് സുഹാനക്കും തനിക്കും തങ്ങളുടെ കോമൺ കൂട്ടുകാരിയായ ഷനായ കപൂറിനുമാണ് ഷാറൂഖ് തന്നതെന്നും അനന്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.