രാജ്യാന്തര ചലച്ചിത്ര മേള: വികാരനിർഭരമായി സ്‌പെഷൽ സ്‌ക്രീനിങ്ങിലെ ആദ്യദിനം

കോട്ടയം: രാജ്യാന്തര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സി.എം.എസ് കോളജിൽ നടത്തിയ മലയാള സിനിമകളുടെ സ്‌പെഷൽ സ്‌ക്രീനിങ് ഉദ്ഘാടന ചടങ്ങ് വികാരനിർഭര വേദിയായി മാറി. അന്തരിച്ച സംവിധായകൻ ഷാജി പാണ്ഡവത്ത് സംവിധാനം ചെയ്ത ‘കാക്കത്തുരുത്ത്’ സിനിമയായിരുന്നു ഉദ്ഘാടന ചിത്രം.

ചിത്രത്തെയും അണിയറ പ്രവർത്തകരെയും പരിചയപ്പെടുത്തിയ പ്രമുഖ സംവിധായകനും ഫെസ്റ്റിവൽ ചെയർമാനുമായ ജയരാജ്, നിർമാതാവ് മാവേലിക്കര മധുസൂദനൻ, അഭിനേതാവ് വേണു ബി.നായർ, മകൾ ടീന പാണ്ഡവത്ത് എന്നിവർ പങ്കുവെച്ച ഓർമകൾ സദസ്സിനെ ഒന്നടങ്കം വികാര നിർഭരമാക്കി. തിരക്കഥാകൃത്തായിരുന്ന ഷാജി പാണ്ഡവത്ത് സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് കാക്കത്തുരുത്ത്. ചലച്ചിത്ര മേളയുടെ സമാപന ദിനമായ 28 വരെ എല്ലാ ദിവസവും ഉച്ചക്ക് 2.30ന് സി.എം.എസ് കോളജിൽ സ്‌പെഷൽ സ്‌ക്രീനിങ് നടത്തും.

ഞായറാഴ്ച അജി കെ. ജോസ് സംവിധാനം ചെയ്ത ‘കർമ സാഗരം’ പ്രദർശിപ്പിക്കും. ചിത്രത്തിൽ മഖ്ബൂൽ സൽമാൻ, പൂജിത മേനോൻ, കോട്ടയം രമേഷ്, കോട്ടയം പുരുഷൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 27ന് ‘കൊന്നപ്പൂക്കളും മാമ്പഴവും’ സിനിമ പ്രദർശിപ്പിക്കും. എസ്. അഭിലാഷ് സംവിധാനം ചെയ്ത ചിത്രത്തിൽ ജെയ്‌സൻ ഫിലിപ്, ശ്രീദർശ്, സഞ്ജയ് സുനിൽ എന്നിവരാണ് അഭിനേതാക്കൾ.

നവാഗതനായ ജിഷ്ണു ഹരീന്ദ്ര വർമ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം ‘നോ മാൻസ് ലാൻഡ്’ ആണ് സമാപന ദിവസം പ്രദർശിപ്പിക്കുന്നത്. ലുക്മാൻ അവറാൻ, ശ്രീജ ദാസ്, സുധി കോപ്പ, ഷഫീക്ക് കരീം, കാവ്യ ബെല്ലു, ആഖിബ് സമാൻ, തോമസ് ജോർജ്, ജിജോ ജേക്കബ്, അനു കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

‘ദ ​വെ​യ്ൽ’ ഇ​ന്ന് വൈ​കീ​ട്ട്

കോ​ട്ട​യം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് അ​ന​ശ്വ​ര തി​യ​റ്റ​റി​ൽ അ​മേ​രി​ക്ക​ൻ ച​ല​ച്ചി​ത്രം ‘ദ ​വെ​യ്ൽ’ പ്ര​ദ​ർ​ശി​പ്പി​ക്കും. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​കാ​ര​ൻ ഡാ​ര​ൻ ആ​രോ​നോ​ഫ്‌​സ്‌​കി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ചി​ത്രം 79ാമ​ത് വെ​നീ​സ് ച​ല​ച്ചി​ത്ര മേ​ള​യി​ലാ​ണ് ആ​ദ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. കാ​മു​ക​നു​മാ​യു​ള്ള ബ​ന്ധം തു​ട​രാ​നാ​യി ഒ​മ്പ​തു​വ​ർ​ഷം മു​മ്പേ ഭാ​ര്യ​യെ​യും കു​ട്ടി​യെ​യും ഉ​പേ​ക്ഷി​ച്ചു​പോ​യ സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ ചാ​ർ​ളി​യു​ടെ ക​ഥ​യാ​ണ് ദ ​വെ​യ്ൽ.

Tags:    
News Summary - kottayam International Film Festival: First day of special screenings in an emotional way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.