കോ​ട്ട​യം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ന​ഗ​ര​ത്തി​ൽ വി​ളം​ബ​ര ജാ​ഥ​യി​ൽ​നി​ന്ന്

കോട്ടയത്തിന് ഇനി സിനിമക്കാലം; രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരിതെളിയും

കോട്ടയം: അക്ഷരനഗരിക്ക് ഇനി അഞ്ചുനാൾ സിനിമക്കാലം. കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച തിരിതെളിയും. വൈകീട്ട് അഞ്ചിന് അനശ്വര തിയറ്ററിൽ മന്ത്രി വി.എൻ. വാസവൻ മേള ഉദ്ഘാടനം ചെയ്യും. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. സംവിധായകനും ഫെസ്റ്റിവൽ സംഘാടകസമിതി ചെയർമാനുമായ ജയരാജ് ആമുഖപ്രഭാഷണം നടത്തും.

സംവിധായകനും തിരക്കഥാകൃത്തും കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയ്യിദ് അഖ്തർ മിർസ വിശിഷ്ടാതിഥിയാകും. ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകി തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. ഫെസ്റ്റിവൽ ബുള്ളറ്റിൻ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് നൽകി നിർവഹിക്കും.

വൈകീട്ട് മുതൽ 28 വരെ നീളുന്ന മേള അനശ്വര, ആഷ തിയറ്ററുകളിലും സി.എം.എസ് കോളജിലുമായാണ് നടക്കുന്നത്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്ര മേളയിൽ 39 സിനിമ പ്രദർശിപ്പിക്കും. ഇതിൽ 18 ലോകസിനിമകളുണ്ട്. കോട്ടയത്തെ ചലച്ചിത്ര പ്രവർത്തകരുടെ ചിത്രങ്ങൾ സി.എം.എസ് കോളജിലെ തിയറ്ററിൽ പ്രദർശിപ്പിക്കും. 28ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലയിൽനിന്നുള്ള നിർമാതാവ് ജൂബിലി ജോയ് തോമസിനെ ആദരിക്കും.

ശനിയാഴ്ച രാവിലെ 11ന് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ‘കോട്ടയത്തിന്റെ സിനിമ പൈതൃകം’ വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ചലച്ചിത്ര നിരൂപകൻ എ. ചന്ദ്രശേഖർ മോഡറേറ്ററാകും. 25 മുതൽ 27 വരെ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തെ സാംസ്‌കാരിക വേദിയിൽ കലാപരിപാടികൾ അരങ്ങേറും.

വൈകീട്ട് ഏഴിനാണ് പരിപാടികൾ. 25ന് തകര മ്യൂസിക് ബാൻഡ് സംഗീത പരിപാടി അവതരിപ്പിക്കും. 26ന് ‘യ ര ല വ’ കലക്റ്റീവിന്റെ അക്ഷരമാല എന്ന സംഗീത പരിപാടി അരങ്ങേറും. 27ന് ഗസലുകളും ഗൃഹാതുരത്വമുണർത്തുന്ന പഴയ ഗാനങ്ങളും കൂട്ടിയിണക്കി അലോഷി ആഡംസ് സംഗീതസന്ധ്യ അവതരിപ്പിക്കും. ചലച്ചിത്ര മേളയുടെ ഭാഗമായി പുനലൂർ രാജന്‍റെ ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട അപൂർവ ഫോട്ടോകൾ ഉൾപ്പെടുത്തി എക്‌സിബിഷൻ നടക്കും.

കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടെയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

ഉ​ദ്ഘാ​ട​ന ചി​ത്രം ‘സെ​യി​ന്‍റ്​ ഒ​മ​ർ’

കോ​ട്ട​യം: വെ​നീ​സ് ച​ല​ച്ചി​ത്ര മേ​ള​യി​ല​ട​ക്കം പു​ര​സ്‌​കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യ ഫ്ര​ഞ്ച് ച​ല​ച്ചി​ത്രം ‘സെ​യി​ന്‍റ്​​ ഒ​മ​ർ’ കോ​ട്ട​യം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​കും. ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​നു ശേ​ഷം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന്​ അ​ന​ശ്വ​ര, ആ​ഷ തി​യ​റ്റ​റു​ക​ളി​ലാ​കും ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ക. വെ​നീ​സ് രാ​ജ്യാ​ന്ത​ര മേ​ള​യി​ൽ ഗ്രാ​ൻ​ഡ് ജൂ​റി പ്രൈ​സും ലൂ​യി​ജി ഡി ​ലോ​റ​ന്‍റി​സ് ല​യ​ൺ ഓ​ഫ് ദ ​ഫ്യൂ​ച്ച​ർ പു​ര​സ്‌​കാ​ര​വു​മ​ട​ക്കം 23 രാ​ജ്യാ​ന്ത​ര പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി​യ സി​നി​മ​യാ​ണ് ഇ​ത്.

സു​വ​ർ​ണ ച​കോ​രം നേ​ടി​യ ‘ഉ​ത​മ’ ഇ​ന്ന്

കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ(​ഐ.​എ​ഫ്.​എ​ഫ്.​കെ) മി​ക​ച്ച സി​നി​മ​ക്കു​ള്ള സു​വ​ർ​ണ ച​കോ​രം നേ​ടി​യ ‘ഉ​ത​മ’ വെ​ള്ളി​യാ​ഴ്ച പ്ര​ദ​ർ​ശി​പ്പി​ക്കും. രാ​വി​ലെ 9.30ന് ​അ​ന​ശ്വ​ര തി​യ​റ്റ​റി​ലാ​ണ് പ്ര​ദ​ർ​ശ​നം. ബൊ​ളീ​വി​യ​ൻ സി​നി​മ​യാ​യ ഉ​ത​മ സം​വി​ധാ​നം ചെ​യ്​​ത​ത് അ​ല​സാ​ൻ​ഡ്രോ ലോ​യ്സ് ഗ്രി​സി​യാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ​യും പ്ര​കൃ​തി ന​ശീ​ക​ര​ണ​ത്തി​ന്‍റെ​യും ആ​ഗോ​ള സ​ന്ദ​ർ​ഭ​ത്തി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്ന സി​നി​മ ജീ​വ​ന്റെ നി​ല​നി​ൽ​പി​നെ​ക്കു​റി​ച്ചു​ള്ള ആ​കു​ല​ത​ക​ളാ​ണ് പ​ങ്കു​വെ​ക്കു​ന്ന​ത്.  

ച​ല​ച്ചി​ത്ര മേ​ള​യി​ൽ ഇ​ന്ന്

അ​ന​ശ്വ​ര, ആ​ഷ തി​യ​റ്റ​റു​ക​ൾ

സെ​യി​ന്‍റ്​ ഒ​മ​ർ- വൈ​കു. ആ​റി​ന്

അ​ന​ശ്വ​ര തി​യ​റ്റ​ർ- ‘ഉ​ത​മ’- രാ​വി​ലെ 9.30

‘എ ​റൂം ഓ​ഫ് മൈ ​ഓ​ൺ’- ഉ​ച്ച. 12.00

ടോ​റി ആ​ൻ​ഡ് ലോ​കി​ത- വൈ​കു. 3.00

. ആ​ഷ തി​യ​റ്റ​ർ

നോ​ർ​മ​ൽ -രാ​വി​ലെ 9.45

അ​വ​ർ ഹോം- ​ഉ​ച്ച. 12.15

വ​ഴ​ക്ക്- വൈ​കു. 3.00

Tags:    
News Summary - The international film festival will kick off today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.