ചെറുവത്തൂർ: ചെറുവത്തൂരിൽ കണ്ടെത്തിയ വർണ തവള കൗതുകമായി. ഖാദി സ്റ്റോർ ഉടമ ഉണ്ണികൃഷ്ണനാണ് തവളയെ കണ്ടത്. വിവരമറിയിച്ചപ്പോൾ കാഴ്ചക്കാരുടെ എണ്ണവും കൂടി.
ശരീരത്തിൻറെ മുകളിൽ ഇല പച്ച നിറവും അടിഭാഗത്ത് മഞ്ഞയും വിരലുകളിൽ ഓറഞ്ച് നിവുമാണ് തവളക്കുളളത്. പശ്ചിമഘട്ട നിരകളിൽ കാണുന്നതും വംശനാശം ഭീഷണി നേരിടുന്നതുമായ മലബാർ ഫ്ലയിംഗ് തവളയാണിത്.
ഗ്ലൈഡിങ് ഫ്രോഗെന്നും പേരുണ്ട്. റാക്കോ ഫോറസ് എന്നതാണ് ശാസ്ത്രീയ നാമം. 10 മുതൽ 12 അടി വരെ ഉയരത്തിലും നീളത്തിലും ചാടാൻ കഴിയുമെന്നതാണ് പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.