വന്യജീവികളുടെ ജനന നിയന്ത്രണം: ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലെന്ന് പ്രകൃതി സംരക്ഷണ സമിതി

കോഴിക്കോട് : കേരളത്തിലെ കാടുകളിൽ വന്യജീവികളുടെ എണ്ണം ക്രമാതീതമായി പെരുകിയിട്ടുണ്ടെന്നും അവയുടെ ജനനനിയന്ത്രണത്തിനും കള്ളിങ്ങിനും മറ്റും സുപ്രീം കോടതിയെ സമീപിക്കുമെന്നുമുള്ള വനം വകുപ്പ് മന്ത്രിയുടെ പ്രസ്താവന ഏതു പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. വന്യജീവികളുടെ വർധനവു സംബന്ധിച്ച് വനംവകുപ്പിന്റെ എന്തു പഠനമാണുള്ളതെന്നും ആരാണ് ക്യാരിയിങ്ങ് കപ്പാസറ്റി കണക്കാക്കിയതെന്നും ശാസ്ത്രീതമായി ആരാണ് ഇത് പഠിച്ചതെന്നും മന്ത്രി പരസ്യപ്പെടുത്തണം

കേരളത്തിലെ കാടുകളിലുള്ള വന്യജീവികളടെ എണ്ണം സംബന്ധിച്ച് വനം വകുപ്പോ മറ്റേതെങ്കലും ഏജൻസിയോ പഠനം നടത്തിയതായിട്ട് അറിവില്ല. വനയാട്ടിലെ കടുവകളെ സംബന്ധിച്ച് പ്രചരിച്ചു കൊണ്ടിരിക്കുന്നത് അതിശയോക്തി നിറഞ്ഞതും അസംബന്ധം നിറഞ്ഞതുമായ കണക്കകളാണ്. ദേശീയ കടുവ അഥോറിട്ടി ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കുകൾ അനുസരച്ച് വയനാട്ടിലെ മുന്നു ഡിവിഷനുകളിലായി 50 താഴെ കടുവകളാണുള്ളത്.

അതാകട്ടെ ബന്ധിപ്പൂർ, മുതുമല, നാഗർ ഹോളെ , കാവേരിന തുടങ്ങിയ ഏതാണ്ട് 250 ൽ അധികം വരുന്ന കിലോമീറ്റർ നീളത്തിൽ കിടക്കുന്ന അതിർത്തി പങ്കിടുന്ന കാടുകളിൽ ആണ്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ റിപ്പോർട്ടിനെ തുടർന്ന് മലയോര മേഖയിൽ ചില തത്പരകക്ഷികൾ കർഷരുടെ പ്രശ്നങ്ങൾ കൈകര്യം ചെയ്യാനെന്ന പേരിൽ പുതുതായി രൂപം കൊണ്ടിട്ടുണ്ട്. ഇത്തരക്കാർ വനത്തിനും വനം വകുപ്പിനും വന്യജീവികൾക്കും എതിരെ അഴിച്ചു വിടുന്ന വിദ്വേഷ പ്രചരണത്തിൽ ഭാഗമാണ് വന്യജീവികളുടെ എണ്ണം പെരുപ്പവും അവയുടെ വാഹകശേഷിയും മാത്രമാണ് പ്രശ്നത്തിന്ന് കാരണമെന്നത്. ഒട്ടും യുക്തിസഹമല്ലാത്ത അത്തരം വാദങ്ങളുടെ കുഴലത്തുകാരനാവുകയാണ് മന്ത്രിയെന്നും സമിതി പ്രസിഡണ്ട് എൻ. ബാദുഷയും തോമസ് അമ്പലവയലും അറിയിച്ചു.

Tags:    
News Summary - Wildlife Birth Control: Nature Conservation Committee Based on Which Study?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.