നവദമ്പതികളെ സൽകരിക്കാൻ ബന്ധുക്കൾ മത്സരിക്കുന്ന കാലമാണിത്. ആന്ധ്രയിൽ ഒരു കുടുംബം മരുമകനെ സൽകരിച്ച വാർത്തയാണിപ്പോൾ വൈറലായിരിക്കുന്നത്. പൊതുവെ ഭക്ഷണ വൈവിധ്യം കൊണ്ട് പ്രസിദ്ധമാണ് ആന്ധ്രയിലെ ഗോദാവരി തീരപ്രദേശം. ഭീമ റാവുവിന്റെയും ചന്ദ്രലീലയുടെയും മകള്‍ ഒരു വര്‍ഷം മുമ്പാണ് ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ല സ്വദേശിയായ മുരളീധറിനെ വിവാഹം കഴിച്ചത്. മൂന്ന് ദിവസമായി നടന്ന് വരുന്ന സംക്രാന്തി ഉത്സവത്തില്‍ പങ്കെടുക്കാനാണ് ഇവരുടെ മകളും മരുമകളും വീട്ടിലെത്തിയത്. മകളെയും മരുമകനെയും ഞെട്ടിക്കാൻ തീരുമാനിച്ച ഭീമ റാവുവും ചന്ദ്രലീലയും ഇവർക്കായി 379 തരം വിഭവങ്ങളാണ് പാചകം ചെയ്തത്.
ബൂരേലു (അരിപ്പൊടി, ശര്‍ക്കര, പഞ്ചസാര ചേര്‍ത്തുണ്ടാക്കുന്ന മധുര പലഹാരം), പായസം, ജാംഗ്രി, അരിസെലു (അരിപ്പൊടി, ശര്‍ക്കര അല്ലെങ്കില്‍ പഞ്ചസാര ചേര്‍ത്തുണ്ടാക്കുന്ന മധുരം), നുവ്വുല അരിസെലു (എള്ള് കൊണ്ടുണ്ടാക്കുന്ന മധുര പലഹാരം) എന്നിവയുള്‍പ്പെടെയുള്ള പരമ്പരാഗത ഗോദാവരി ഭക്ഷണമാണ് തയാറാക്കിയത്. ഭക്ഷണം കൂടാതെ സ്വീറ്റ് ബൂന്തി, നേതി മൈസൂര്‍ പാക്ക്, നേതി സോന്‍ പാപ്പിഡി, ബട്ടര്‍ ബര്‍ഫി, ഡ്രൈ ഫ്രൂട്ട്സ് ബര്‍ഫി, ഡ്രൈ ഫ്രൂട്ട്‌സ് ഹല്‍വ, ഡ്രൈ ഫ്രൂട്ട്‌സ് ലഡ്ഡു, അമുല്‍ ചോക്ലേറ്റ് ലഡ്ഡു, മലൈ പുരി, ബെല്ലം സുന്നുണ്ടാലു (ശര്‍ക്കരയില്‍ ഉണ്ടാക്കിയ മധുരം), പനീര്‍ ജിലേബി , വെളുത്ത കോവ, ചുവന്ന കോവ, സ്പെഷ്യല്‍ കോവ, മാളിയ കോവ, പിസ്ത കോവ റോള്‍, സാദ കോവ റോള്‍ എന്നിവയും അരി, ഗോതമ്പ്, ശര്‍ക്കര, പഞ്ചസാര, പുളി, എള്ള്, തൈര്, ചെറുനാരങ്ങ ഉള്‍പ്പെടെയുള്ളവയും ബെല്ലം പരമന്നം, പഞ്ചസാര, നിമ്മ പുളിഹോര എന്നിവ കൊണ്ടുണ്ടാക്കിയ സ്വാദിഷ്ടമായ ഭക്ഷണസാധനങ്ങളും.
അതേപോലെ ചക്കര പൊങ്കാലി, ദദ്യോജനം, നേതി സേമിയ, ഗോധുമ നൂക പ്രസാദം, കാജു കട്ടി, പരമന്നം, ചിന്താപണ്ഡു പുളിഹോര, കരം ജീഡി പപ്പു, വൈറ്റ് റൈസ്, ബിരിയാണി, ഫ്രൈഡ് റൈസ്, പനീര്‍ കറി, തക്കാളി പപ്പു, മൈദ ചെഗോഡിലു, പപ്പു ചെഗോഡിലു, നുവ്വുല ചെഗോഡിലു, ഉരുളക്കിഴങ്ങ് ചിപ്സ്, വാമു ജാന്തികളു, ചക്കിലാലു, ചിന്ന മിക്ച്ചര്‍, പേട്ട മിക്ച്ചര്‍, ചോളപ്പൊടി മിക്ച്ചര്‍, വാമു പക്കോടി, അതുകുളു മിക്ച്ചര്‍, എര കൊമ്മുലു, ജീഡിപ്പാപ്പു ബിസ്‌ക്കറ്റ് (കശുവണ്ടി), വുള്ളി റിംഗ്‌സ് (ഉള്ളി), കറപ്പൂസ ചിന്നഡി, പാന്‍ ഗവ്വ ചിന്നഡി, ഗുലാബ് ജാമുന്‍, ചൈന ചിന്ന ഗുലാബ് ജാമുന്‍, ചൈന പെഡ്ഡ ഗുലാബ് ജാമുന്‍, മൈസൂര്‍ പാക്ക്, പപ്പുണ്ട, പപ്പു ചിക്കി, നുവ്വുലുണ്ട, നുവ്വല്‍ ചിക്കി, കൊബ്ബറുണ്ട, ഗുലാബി പുവ്വുലു, പാല കായലു, പെഡ്ഡ ലഡ്ഡു, സ്‌പെഷ്യല്‍ മോട്ടിച്ചൂര്‍ ലഡ്ഡു, ബസാറ ലഡ്ഡു, ബസാറ ലഡ്ഡു കജ്ജിക്കായ, വെറുസെനഗ കജ്ജിക്കായ, നുവ്വുല കജ്ജിക്കായ കൂടാതെ ദിവസേന വിളമ്പുന്ന അച്ചാറുകള്‍ ഉള്‍പ്പെടെ 379 വിഭവങ്ങള്‍ ആണ് ഭക്ഷണ മെനുവില്‍ ഉണ്ടായിരുന്നത്.
ഒരാഴ്ച മുന്നേ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇത്രയധികം വിഭവങ്ങൾ മുന്നിൽ അണിനിരന്നത് കണ്ട് ഭർത്താവ് ഞെട്ടിയതായി കുസുമ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.