റാക് ലെയ്ഷര്‍ ജനറല്‍ മാനേജര്‍ സ്റ്റീവന്‍ ബിഷപ്പും റികാസ് ഹോസ്പിറ്റാലിറ്റി സ്ഥാപകനീണ്‍ മാനേജിങ്​ പാര്‍ട്ണറുമായ റിസ്വാന്‍ കാസിമും ദുബൈയില്‍ സഹകരണ കരാര്‍ ഒപ്പുവെക്കുന്നു

ന്യൂ ടേസ്റ്റ് ഇൻ ജബല്‍ ജെയ്സ്

യു.എ.ഇയിലെ സുപ്രധാന പ്രകൃതിദത്ത വിനോദയിടമായ ജബല്‍ ജെയ്സിലേക്ക് പുത്തൻ രുചി അനുഭവങ്ങളും ചേക്കേറുന്നു. വേറിട്ട ഡൈനിങ്​ അനുഭവം ഒരുക്കുന്നതില്‍ പ്രമുഖരായ ദുബൈ ആസ്ഥാനമായ റികാസ് ഹോസ്പിറ്റാലിയാണ് ജബല്‍ ജെയ്സില്‍ പുത്തന്‍ രുചികൂട്ടുകള്‍ ഒരുക്കാന്‍ തയാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് റാക് ഹോസ്പിറ്റാലിറ്റി ഹോള്‍ഡിങ്ങിന്‍റെ ഉപസ്ഥാപനമായ റാക് ലെയ്ഷറുമായി റികാസ് സഹകരണ കരാറില്‍ ഒപ്പുവെച്ചതായി അധികൃതര്‍ അറിയിച്ചു. ദുബൈ റികാസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ റാക് ലെയ്ഷര്‍ ജനറല്‍ മാനേജര്‍ സ്റ്റീവന്‍ ബിഷപ്പും റികാസ് ഹോസ്പിറ്റാലിറ്റി സ്ഥാപകനും മാനേജിങ്​ പാര്‍ട്ണറുമായ റിസ്വാന്‍ കാസിമുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ഹജ്ജാര്‍ മലനിരകളുടെ പശ്ചാത്തലത്തില്‍ സമന്വയിപ്പിക്കുന്ന റികാസിന്‍റെ ജബല്‍ ജെയ്സ് പ്രോജക്ട് 2025 ആദ്യത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. ഗ്രില്‍-ഫയര്‍ ഇന്‍ഫ്യൂസ്ഡ് ഡൈനിങ്​ ആശയമാണ് ഇവിടെ അവതരിപ്പിക്കുക. സന്ദര്‍ശകര്‍ക്ക് പ്രാദേശിക-അന്താരാഷ്ട്ര രുചികള്‍ ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്നതാകുമെന്നും റികാസ് എം.ഡി റിസ്വാന്‍ കാസിം വ്യക്തമാക്കി. റികാസുമായുള്ള സഹകരണം ആവേശകരമാണെന്ന് റാക് ലെയ്ഷര്‍ ജി.എം സ്റ്റീവന്‍ ബിഷപ്പ് അഭിപ്രായപ്പെട്ടു. ജബല്‍ ജെയ്സിലെ ഡൈനിങ്​ അനുഭവങ്ങള്‍ ഉയര്‍ത്തുന്നതാകും റികാസുമായുള്ള സഹകരണം. സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ ജബല്‍ ജെയ്സിലെ സര്‍വ സൗകര്യങ്ങളില്‍ വൈവിധ്യവത്കരണവും മികച്ചതാക്കുകയും ലക്ഷ്യമാണെന്നും സ്റ്റീവന്‍ തുടര്‍ന്നു.

നിലവില്‍ യു.എ.ഇയില്‍ സമുദ്രനിരപ്പില്‍ ഏറ്റവും ഉയരത്തിലുള്ള ഹോട്ടല്‍ എന്ന ഖ്യാതി ‘1484 പ്യൂറോ’ റസ്റ്റോറന്‍റിലൂടെ ജബല്‍ ജെയ്സിനുണ്ട്. റികാസ് പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജബല്‍ ജെയ്സിലെ പാചക അനുഭവങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെടുമെന്നും അതുല്യമായ അനുഭവങ്ങള്‍ തേടിയത്തെുന്ന സഞ്ചാരികളില്‍ ആഹ്ളാദം നിറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - New Taste in Jebel Jais

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.