ബീ​ഫ് ക​ട്‍ല​റ്റ്

ചേരുവകൾ

  • ബീ​ഫ്: 400 ഗ്രാം
  • ​ഇ​ഞ്ചി വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത്: അ​ര ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ പൊ​ടി : കാ​ൽ ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി: അ​ര ടീ​സ്പൂ​ൺ
  • ഗ​രം മ​സാ​ല : കാ​ൽ ടീ​സ്പൂ​ൺ
  • ഉ​പ്പ്
  • കി​ഴ​ങ്ങ് : നാ​ല്
  • സ​വാ​ള : ര​ണ്ട്
  • പ​ച്ച​മു​ള​ക് : മൂ​ന്ന്
  • ഇ​ഞ്ചി : ചെ​റി​യ ക​ഷ​ണം
  • വെ​ളു​ത്തു​ള്ളി : നാ​ല്
  • ക​ശ്മീ​രി മു​ള​കു​പൊ​ടി : കാ​ൽ ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ പൊ​ടി : കാ​ൽ ടീ​സ്പൂ​ൺ
  • ഗ​രം മ​സാ​ല: കാ​ൽ ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി : അ​ര ടീ​സ്പൂ​ൺ
  • മ​ല്ലി​യി​ല
  • ഉ​പ്പ്
  • ബ്രെ​ഡ് പൊ​ടി
  • മു​ട്ട
  • ഓ​യി​ൽ

ബീ​ഫ് ക​ട്‍ല​റ്റ്

ബീ​ഫ്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി ച​ത​ച്ച​തും, മ​ഞ്ഞ​ൾ, കു​രു​മു​ള​ക് പൊ​ടി, ഗ​രം മ​സാ​ല ഉ​പ്പും ചേ​ർ​ത്തു​കു​ഴ​ച്ച് കു​ക്ക​റി​ൽ ന​ന്നാ​യി വേ​വി​ച്ചെ​ടു​ക്കു​ക. വേ​വി​ച്ച ബീ​ഫ് വെ​ള്ളം ഒ​ട്ടു​മി​ല്ലാ​തെ വ​റ്റി​ച്ചെ​ടു​ക്ക​ണം.

പാ​നി​ൽ കു​റ​ച്ചു ഓ​യി​ലൊ​ഴി​ച്ചു സ​വാ​ള ന​ന്നാ​യി വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് ചെ​റു​താ​യി അ​രി​ഞ്ഞ പ​ച്ച​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് ചേ​ർ​ത്തു ന​ന്നാ​യി വാ​ടി വ​രു​മ്പോ​ൾ മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ പൊ​ടി, കു​രു​മു​ള​ക് (എ​രു​വി​ന് അ​നു​സ​രി​ച്ചു), ഗ​രം മ​സാ​ല ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് വ​ഴ​റ്റു​ക.

അ​തി​ലേ​ക്ക് വേ​വി​ച്ച ബീ​ഫ് ച​ത​ച്ചെ​ടു​ത്ത​തി​നു ശേ​ഷം കൂ​ട്ടി​ലേ​ക്ക് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. അ​വ​സാ​നം വേ​വി​ച്ചു ഉ​ട​ച്ചു​വെ​ച്ച കി​ഴ​ങ്ങും കു​റ​ച്ചു മ​ല്ലി​യി​ല ചെ​റു​താ​യി അ​രി​ഞ്ഞ​തും ചേ​ർ​ത്തു ന​ന്നാ​യി മി​ക്സ് ചെ​യ്ത​തെ​ടു​ക്കു​ക. ചൂ​ട് മാ​റി​യ​തി​നു​ശേ​ഷം ഓ​രോ ചെ​റി​യ ഒ​രു​ള​ക​ളാ​യി എ​ടു​ത്ത് ന​മു​ക്ക് ഇ​ഷ്ട​മു​ള്ള ഷേ​പ്പ് ത​യാ​റാ​ക്കി വെ​ക്കു​ക. ഈ ​ക​ട്‍ല​റ്റ് മു​ട്ട​യു​ടെ വെ​ള്ള​യി​ൽ മു​ക്കി ബ്രെ​ഡ് പൊ​ടി​യി​ൽ ക​വ​ർ ചെ​യ്തു ന​ല്ല ചൂ​ട് എ​ണ്ണ​യി​ൽ പൊ​രി​ച്ചെ​ടു​ക്കാം.

Tags:    
News Summary - Beef cutlet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.