കുട്ടികളെ സന്തോഷിപ്പിക്കാൻ ബ്ലൂ ബെറിയുടെ ബെറി അപ്പ്

കുറച്ചു നാളുകളായി ട്രെൻഡ് ആയിരുന്ന ഐറ്റമാണ് ബെറി അപ്പ്. കുട്ടികൾക്കും ടീനേജുകാർക്കും ഇടയിൽ ഏറെ പ്രിയമുള്ള ഐറ്റം. എന്നാൽ, ഇതു വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. അതിനായി പ്രധാനമായും വേണ്ടത് മുകളിലും താഴെയും ഹോൾ ഉള്ള ഗ്ലാസ് ആണ്. അതില്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് റോൾ ചെയ്തു ഒട്ടിച്ചെടുത്താലും മതി.

ചേരുവകൾ

  • ബ്ലൂബെറി ക്രഷ് -3 ടേബിൾ സ്പൂൺ
  • പുളിയില്ലാത്ത കട്ട തൈര്-3 ടേബിൾ സ്പൂൺ
  • നട്സ്,ബദാം,നുറുക്കിയത് -2 ടേബിൾ സ്പൂൺ
  • വാനില ഐസ്ക്രീം-2 ടേബിൾ സ്പൂൺ
  • ഗ്രനോല അല്ലെങ്കിൽ വറുത്തെടുത്ത ഓട്സ് -2 ടേബിൾ സ്പൂൺ

ഉണ്ടാക്കുന്ന വിധം

ആദ്യമായി പ്ലേറ്റിലേക്ക് ഈ ഗ്ലാസ്‌ വെച്ച ശേഷം ഓരോ ലേയർ സെറ്റ് ആക്കി എടുക്കാം. ഒന്നാമത്തെ ലേയർ ആയി ഗ്രാനോലായും നട്സ് ബദാം നുറുക്കിയതും കൂടെ യോജിപ്പിച്ചത് ഇട്ടു കൊടുക്കാം. അതിനു മുകളിലായി തൈരും ബ്ലൂബെറി ക്രഷും കൂടെ യോജിപ്പിച്ചത് ഇടണം. അതിനു മുകളിലായി ബ്ലൂബെറി ക്രഷ് മാത്രമായിട്ട് ഇടാം.

ശേഷം വാനില ഐസ്ക്രീം ഒരു ബൗളിൽ ചെറുതായൊന്നു സ്പൂൺ കൊണ്ട് ബീറ്റ് ചെയ്ത് അതിനു മുകളിൽ ഇട്ടു കൊടുക്കാം. ശേഷം തൈരും ബ്ലൂബെറി ക്രഷും ഒഴിച്ച് കൊടുത്ത് ഏറ്റവും മുകളിലായി ബ്ലുബെറി ക്രഷോ സ്ട്രോബെറി ക്രഷോ ഇട്ടാൽ സംഭവം ലേയർ ആയി. ഇനി ഗ്ലാസ് മുകളിലേക്ക് വലിക്കുക. എല്ലാ ലെയറും പ്ലേറ്റിലേക്ക് വീഴും. ബെറിഅപ്പ് റെഡി.

Tags:    
News Summary - Berry up of blue berries to delight children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.