മലയാളികൾ ഉൾപ്പെടെ ദക്ഷിണേന്ത്യക്കാരുടെ ഇഷ്ടവിഭവമാണ് ഇഡലി. ബ്രേക്ക്ഫാസ്റ്റിലെ മുൻനിരക്കാരനായ ഇഡലിലെ അൽപം നോൺവെജാക്കി മികച്ചൊരു ഇഫ്താർ വിഭവമാക്കി അവതരിപ്പിക്കുകയാണ് ഇത്തവണ. എണ്ണ പലഹാരങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ചൊരു തിരഞ്ഞെടുപ്പ് കൂടിയാവും ഇത്.
കട്ടിയുള്ള പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള ഇട്ടു വഴറ്റുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത വയറ്റിയശേഷം, സവാള ചുവന്ന നിറമാകുമ്പോൾ, ഇഞ്ചി പച്ചമുളക് വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിക്കുക. ശേഷം, മഞ്ഞൾപൊടി, ഗരം മസാല ചേർത്ത് ചൂടായി വരുമ്പോൾ ചിക്കൻ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഉപ്പ്, ഗരം മസാല എന്നിവർ ചേർത്ത് വേവിച്ച ചിക്കൻ ഒന്ന് പൊടിച്ചെടുക്കണം. മിക്സിയിലോ അല്ലങ്കിൽ കൈകൊണ്ടോ ആവാം. ശേഷം, ഇതിലേക്ക് കറിവേപ്പില, മല്ലി ഇല എല്ലാം കൂടെ ചേർത്ത് ഇളക്കി മാറ്റി വെക്കുക.
കഴുകി കുതിർത്ത ജീരകശാല അരി തേങ്ങ, കോഴിമുട്ട, അരക്കപ്പ് വെള്ളം എന്നിവ ചേർത്ത് മിക്സി ജാറിൽ അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാവുന്നതാണ്. മാവ് രൂപത്തിൽ തയാറാക്കിയ ശേഷം, ഇഡലി ചെമ്പിലേക്ക് ഒഴിക്കുക. അതിനു മുകളിലേക്കായി നേരത്തേ തയാറാക്കിയ ഇറച്ചി മസാലക്കൂട്ട് കൈകൊണ്ടോ സ്പൂൺ കൊണ്ടോ ഇട്ട് കൊടുക്കാം. 15 മിനിറ്റ് ആവിയിൽ വേവുന്നതോടെ ചിക്കൻ ഇഡലി തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.