1. ചിക്കൻ ബ്രെസ്റ്റ്
2. ഉപ്പ് (ആവശ്യത്തിന്)
3. കുരുമുളകുപൊടി
4. അരിപ്പൊടി -രണ്ടു കപ്പ്
5. തേങ്ങ ചിരകിയത്
6. ചെറിയുള്ളി -4-5 എണ്ണം
7. പെരുംജീരകം (ഒരു ടീസ്പൂൺ)
8. സവാള
9. പച്ചമുളക്
10. ഇഞ്ചി
11. വെളുത്തുള്ളി
12. മഞ്ഞൾ/മുളകുപൊടി
13. ഗരംമസാല
14. കറിവേപ്പില
15. മല്ലിയില
16. വെളിച്ചെണ്ണ (ആവശ്യത്തിന്)
ചിക്കന്‍ ഉപ്പും കുരുമുളക്, മഞ്ഞൾ, അൽപം വെള്ളം എന്നിവ ചേർത്ത് പ്രഷർകുക്കറിൽ വേവിക്കുക. ശേഷം ചിക്കന്‍ ചെറുതായി നുറുക്കി മാറ്റിവെക്കുക. ഇനി നാലാമത്തെ ചേരുവയിലേക്ക് അഞ്ചു മുതൽ ഏഴു വരെ ഉള്ളത് ചേർക്കുക. ശേഷം, മാവുരൂപത്തിലാകി മാറ്റി വെക്കുക. തുടർന്ന് എട്ടു മുതൽ മുതൽ 15 വരെ ചേരുവകൾ ചേർത്ത് ഫില്ലിങ്ങിനുള്ള മസാല തയാറാക്കുക. മസാലക്കൂട്ട് തണുത്തശേഷം ഒരു പിടി മാവ് എടുത്ത്, ചെറുതായി കൈയിൽവെച്ച് പരത്തിയശേഷം ഒരു സ്പൂൺ മസാലക്കൂട്ട് ഇതിനുള്ളിലേക്കു വെച്ച് ഉരുട്ടിയെടുക്കുക.
പിന്നീട് ഇത് പുഴുങ്ങാനായി സ്റ്റീമറിൽവെച്ച് 10-15 മിനിറ്റ് വേവിക്കുക. ശേഷം ആവശ്യത്തിനു കശ്മീരി മുളകുപൊടി, കുരുമുളക്, കറിവേപ്പില, ഉപ്പ്, ഇവയെല്ലാം യോജിപ്പിച്ച് ആവിയിൽ കയറ്റിയ കൽമാസ് ഈ മിശ്രിതത്തിൽ മുക്കി ചെറുതായി പൊരിച്ചെടുക്കാം. രുചികരമായ ചിക്കൻ കൽമാസ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.