മൈദ ഉപ്പും ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം മുകളിൽ പറഞ്ഞ എല്ലാ സാധനങ്ങളും ചേർത്ത് നന്നായി കുഴച്ചെടുക്കുക. (10 മിനിറ്റ് കുഴച്ചാൽ നല്ല സോഫ്റ്റ് മാവ് റെഡി ആയിക്കിട്ടും). ഒരു മണിക്കൂർ മാവ് പൊങ്ങിവരാൻ അടച്ചുവെക്കുക.
ഒരു മണിക്കൂറിനുശേഷം പൊങ്ങിവന്ന മാവ് ഒന്നുകൂടി കുഴച്ച് ചപ്പാത്തിക്ക് എന്നപോലെ വട്ടത്തിൽ പരത്തി ട്രയാങ്ക്ൾ രൂപത്തിൽ മുറിക്കുക. വലിയ ഭാഗത്തുനിന്നും ചെറുതിലേക്ക് ചുരുട്ടുക. അപ്പോൾ ക്രോസൻറ് രൂപം കിട്ടും. (ഇത് റോൾ രൂപത്തിലും ചെയ്യാവുന്നതാണ്.) അതിനുശേഷം അര മണിക്കൂർ തുണികൊണ്ട് പൊതിഞ്ഞ് പൊങ്ങാൻ വെക്കുക. പിന്നീട് ഫ്രൈ ചെയ്യുക. ക്രോസൻറ് റെഡി.
ഒരു പാനിൽ ബട്ടർ ഇട്ട് ചൂടായി വരുമ്പോൾ വെളുത്തുള്ളി ചേർത്ത് വഴറ്റുക. അതിനുശേഷം സോസുകളും തേനും ചേർത്ത് നന്നായി കുറുകി വരുമ്പോൾ ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
(എല്ലാം നന്നായി മിക്സ് ചെയ്യുക.)
ക്രോസൻറ് നീളത്തിൽ മുറിച്ച് അൽപം കാബേജ്, കക്കിരി (ഇഷ്ടമുള്ളത്) വെക്കുക. അതിനുമുകളിൽ ചിക്കൻ മിക്സ് വെക്കുക. മുകളിൽ മയോണൈസ് മിക്സ് ഒരു സിപ്ലോക്ക് ബാഗിലോ ഐസിങ് ബാഗിലോ ആക്കി ഇഷ്ടമുള്ള രൂപത്തിൽ ഒഴിച്ച് അലങ്കരിക്കുക. ചിക്കൻ പാലക് ക്രോസൻറ് റെഡി. (മാവ് പുറത്ത് പച്ച കളർ കിട്ടണമെങ്കിൽ 160 ഡിഗ്രിയിൽ 20-25 മിനിറ്റ് ബേക്ക് ചെയ്യുക).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.