ആവശ്യമായ സാധനങ്ങൾ
1. കിഴങ്ങ് 2 എണ്ണം
2. മുട്ട 1 എണ്ണം
3. സവാള 1 എണ്ണം
4. പച്ചമുളക് 4 എണ്ണം
5. ഇഞ്ചി 1 കഷണം
6. മഞ്ഞൾപ്പൊടി അര ടീസ്പൂൺ
7. ഗരം മസാല അര ടീസ്പൂൺ
8. മുളക്പൊടി 2 ടീസ്പൂൺ
9. ചിക്കൻ, ചീര ആവശ്യത്തിന്
10. മല്ലിയില, ഉപ്പ് ആവശ്യത്തിന്
11. ബ്രഡ്ക്രംസ് ആവശ്യത്തിന്
12. ഓയിൽ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ രണ്ട് ടീസ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഫൈനായി ചോപ് ചെയ്ത സവാള, ഇഞ്ചി, പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ച ചീര എല്ലാപൊടികളും ചേർത്തിളക്കി മൂടിവെച്ച് വേവിക്കുക. ശേഷം ഉപ്പ്, മഞ്ഞൾപൊടി, കുരുമുളക് പൊടി ചേർത്ത് വേവിച്ച് ചെറുതായി മുറിച്ച ചിക്കൻ പീസ്, വേവിച്ചുടച്ച കിഴങ്ങ്, ചെറുതായി മുറിച്ച മല്ലിയില ചേർത്തിളക്കി തീ ഓഫ് ചെയ്യുക.
ചൂട് പോയതിനുശേഷം ചെറിയ ചെറിയ ഉരുളകളായി എടുത്ത് സ്പ്രിങ് റോൾ ഷേപ്പിലാക്കി എഗ്ഗ് ബീറ്റ് ചെയ്തതിൽ മുക്കി ബ്രഡ്ക്രംസിൽ റോൾ ചെയ്യുക. ഇങ്ങനെ എല്ലാം ചെയ്തശേഷം നല്ല ചൂടായ ഓയിലിൽ ഫ്രൈ ചെയ്ത് ചൂടോടെ ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.