വൃത്തിയാക്കിയ ബീഫ് കാൽ ടീസ്പൂൺ മഞ്ഞൾപൊടി, രണ്ടു തണ്ട് കറിവേപ്പില, ഒരു സവാള അരിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വെള്ളം ഒഴിക്കാതെ വേവിച്ച് മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് 4 1/2 ടേബ്ൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.
അതിനുശേഷം തേങ്ങാക്കൊത്ത് ഇട്ട് ഇളക്കുക. അത് മൂത്തുവരുമ്പോൾ രണ്ടു തണ്ട് കറിവേപ്പില ഇടുക. അതിലേക്കു അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. സവാള ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് 50 ഗ്രാം ചില്ലിഫ്ലേക്സ് ചേർത്ത് ഇളക്കുക.
ചില്ലിഫ്ലേക്സ് ചൂടായിക്കഴിയുമ്പോൾ അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ചേർത്ത് ചെറിയ തീയിൽ 10 മിനിറ്റ് ഇളക്കികൊടുക്കുക. അവസാനം 1/2 ടീസ്പൂൺ വെളിച്ചെണ്ണയും രണ്ടു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് ഒരു മിനിറ്റ് അടച്ചുവെക്കുക. ചില്ലിഫ്ലേക്സ് ബീഫ് റോസ്റ്റ് തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.