ഈ വടക്ക് ഉഴുന്ന് വേണ്ട...!

വടയും ചട്നിയും എല്ലാവർക്കും ഇഷ്ടമായിരിക്കും എന്നതിൽ തർക്കമില്ല. വളരെ എളുപ്പത്തിലും ഉഴുന്ന് ചേർക്കാതെയും ചോറ് ഉപയോഗിച്ച് ഒരു മൊരിഞ്ഞ വട ഉണ്ടാക്കിയാലോ. ഉഴുന്നിന്‍റെ ടേസ്റ്റ് ഇഷ്ടമുള്ളവരും ഇല്ലാത്തവരും ഈ വിഭവത്തിന്‍റെ രുചി ആസ്വദിക്കും.

ആവശ്യമായ സാധനങ്ങൾ:

  • ചോറ് - 1 കപ്പ്
  • അരിപൊടി - 1/2 കപ്പ്
  • റവ - 1 ടേബിൾസ്പൂൺ
  • സവാള - 1 എണ്ണം
  • പച്ചമുളക് - 2 എണ്ണം
  • വെളിച്ചെണ്ണ (വറുക്കാൻ) - ആവശ്യത്തിന്
  • കറിവേപ്പില - ആവശ്യത്തിന്
  • ഉപ്പ് - പാകത്തിന്
  • വെള്ളം - പാകത്തിന്
  • മഞ്ഞൾപൊടി - 1/4 ടീസ്പൂൺ

തയാറാക്കേണ്ട വിധം:

ഒരു കപ്പ് ചോറ് എടുത്ത് നന്നായിട്ടൊന്ന് അരച്ച് പേസ്റ്റാക്കി എടുക്കുക. അതിലേക്ക് കൊത്തി അരിഞ്ഞ ഉള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ്, മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം അരിപൊടി, റവ എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യുക.

മാവിന്‍റെ പാകം നോക്കി വെള്ളം ചേർത്ത് ലൂസാക്കുകയും ടൈറ്റാക്കുകയും ചെയ്യാം. കൈയ്യിലിട്ട് ഒരു ബോൾ രൂപത്തിലാക്കി എടുത്ത് നടുവിൽ ഒരു ഹോളും ഇട്ടുകൊടുക്കുക. വറുക്കാൻ പറ്റിയ ചട്ടി അടുപ്പിൽവെച്ച് വെള്ളിച്ചെണ്ണ തിളപ്പിച്ച ശേഷം ഒാരോന്നായി ഇട്ട് പൊരിച്ചെടുക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.