റമദാനിൽ പ്രിയപ്പെട്ടതാണ് ഈത്തപ്പഴം. നോമ്പു തുറക്കാനും നോൽക്കാനുമെല്ലാം ഉപയോഗിക്കുന്ന പഴം. ഈത്തപ്പഴവും ചോക്ലറ്റും നട്സുമെല്ലാം ചേർന്നൊരു പുതുമയേറിയ ഇഫ്താർ വിഭവം പരീക്ഷിക്കാം.
ചേരുവ
-ഈത്തപ്പഴം 20 എണ്ണം
-ഓട്സ് 3 ടേബിൾ സ്പൂൺ
-അണ്ടിപ്പരിപ്പ്, ബദാം
തൊലി കളഞ്ഞത്, പിസ്ത ഓരോ പിടി വീതം
-പീനട്ട് ബട്ടർ 2 ടേബിൾ സ്പൂൺ
-ചോക്ലറ്റ് ചിപ്സ് 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
കുരു കളഞ്ഞ് വൃത്തിയാക്കിയ ഈത്തപ്പഴവും ഓട്സും നട്സും പീനട്ട് ബട്ടറും ഗ്രൈൻഡറിൽ ഒരുമിച്ച് ചേർത്ത് പൊടിച്ചെടുക്കുക. ഇതെല്ലാം കൂടെ ചതച്ച പരുവത്തിൽ ഒരു പാത്രത്തിലേക്കിട്ട് ചോക്ലറ്റ് ചിപ്സും വിതറി ചെറിയ ഉണ്ടകളായി ഉരുട്ടിയെടുക്കുക. നോമ്പ് തുറക്കുമ്പോൾ എളുപ്പത്തിൽ ഉണ്ടാക്കി കഴിക്കാൻ പറ്റുന്ന ആരോഗ്യദായകമായ ഒരു വിഭവമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവും തീർച്ച.
അമൽ ഫെർമിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.