ഡൈനാമൈറ്റ് ചിക്കൻ നഗ്ഗട്സ്

റമദാൻ വിഭവം: ഡൈനാമൈറ്റ് ചിക്കൻ നഗ്ഗട്സ്

ചിക്കൻ ഫ്രൈ ചെയ്യാം:

എല്ലില്ലാത്ത ചിക്കൻ ഒരു കപ്പ് പൊടിയാക്കി അതിലേക്ക് അര കപ്പ് ബ്രഡ് പൊടിച്ച് ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് കുറച്ച് കുരുമുളക് പൊടിയും ചേർത്ത് നന്നായി കുഴച്ച് ചെറിയ ഉരുള എടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ എടുത്ത് ആദ്യം മൈദ യിൽ മുക്കി പിന്നിട് മുട്ടയിൽ മുക്കി. വീണ്ടും ബ്രഡ്ക്രം സിൽ മുക്കി - ചൂടായ എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കാം.

ഇനി സോസ് ഉണ്ടാക്കാം:

ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ഒരു സ്പൂൺ ബട്ടർ / നെയ്യ് ഒഴിച്ച് അതിലെക്ക് അര സ്പൂൺ ഇഞ്ചി വെളുത്തുള്ളി പൊടിച്ച് ഇടുക. അതിലേക്ക്. 2 സ്പൂൺ ചില്ലി സോസ് ഒഴിക്കുക. (2 സ്പൂൺ ചൂട് വെള്ളത്തിലേക്ക് ഒരു സ്പൂൺ മുളക് പൊടി ഇട്ട് കാൽ സ്പൂൺ വിനാഗിരി ചേർത്തെടുക്കുക. ചില്ലി സോസ് റെഡി )

2 സ്പൂൺ ടോമോടോ സോസ് ഒഴിച്ച് കൊടുക്കുക. ഇനി തീ ഓഫ് ചെയ്ത് അതിലേക്ക് 3-4 സ്പൂൺ മയോ നിസ് ചേർക്കുക. എല്ലാം കൂടി യോജിപ്പിച്ച് അതിലേക്ക് ഉണ്ടാക്കി വെച്ച നെഗ്ഗട്സ് ചേർക്കുക. നഗ്ഗട്സിന് പകരം ചിക്കൻ ബ്രോസ്റ്റ് പോലെ ഫ്രൈ ചെയ്തും ചേർക്കാം.


Tags:    
News Summary - Dynamite Chicken Nuggets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.