ആവശ്യമായ സാധനങ്ങൾ
1. മുട്ട 2 എണ്ണം
2. ബ്രഡ് 4 പീസ്
3. ടൊമാറ്റോ 4 പീസ്
4. കുക്കുമ്പർ 4 പീസ്
5. ലെറ്റൂസ് 2 ലീവ്സ്
6. മയോണൈസ് 4 ടീ.സ്പൂൺ
തയാറാക്കുന്ന വിധം
നാല് ബ്രഡ് പീസ് ടോസ്റ്റ് ചെയ്തെടുക്കുക. ശേഷം ഓരോ ബ്രഡ് പീസിലും ഓരോ ടീ സ്പൂൺ മയോണൈസ് സ്പ്രഡ് ചെയ്യുക. ഇതിനുമുകളിൽ ലെറ്റൂസ് പീസാക്കിയത്, ടൊമാറ്റോ പീസ്, കുക്കുമ്പർ പീസ് എന്നിവ വെച്ചതിനുശേഷം രണ്ട് പീസ് ബ്രഡിന് മുകളിൽ പുഴുങ്ങിയ മുട്ട വെച്ചതിന് ശേഷം തയാറാക്കി വെച്ച മറ്റേ രണ്ട് പീസ് ബ്രഡ് കൊണ്ട് കവർ ചെയ്ത് പ്രീ ഹീറ്റ് ചെയ്ത ടോസ്റ്ററിൽ ഒരു മിനിറ്റ് ടോസ്റ്റ് ചെയ്ത് കട്ട് ചെയ്ത് ചൂടോടെ ക്രിസ്പിയായി കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.