ചേരുവകൾ
ബൺ:
1. മൈദ -2 കപ്പ്
2. മിൽക്ക് -3/4 കപ്പ്
3. ഉപ്പ് -1 ടീസ്പൂൺ
4.ബട്ടർ -4 ടേബ്ൾസ്പൂൺ
5.മിൽക്ക് പൗഡർ -2 ടേബ്ൾസ്പൂൺ
6. യീസ്റ്റ് -2 ടീസ്പൂൺ
7. ഷുഗർ -1 ടേബ്ൾസ്പൂൺ
ചിക്കൻ മസാല
ഉള്ളി -2 ,ഓയിൽ -2 ടേബ്ൾസ്പൂൺ
പച്ചമുളക് -4,വെളുത്തുള്ളി -2 ടീസ്പൂൺ, ചിക്കൻ വേവിച്ച് ഉടച്ചെടുത്തത് -1/2 കപ്പ്
ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല
1/4 ടീസ്പൂൺ വീതം
തയാറാക്കുന്ന വിധം
ചിക്കൻ മസാല തയാറാക്കാൻ ഒരു പാനിൽ ഓയിൽ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ഓരോന്നായി ചേർത്ത് വഴറ്റിയെടുക്കുക. ഉള്ളി വഴന്നുവന്നാൽ ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ചേർത്ത് പച്ചമണം പോവുന്നതുവരെ വഴറ്റിയതിനുശേഷം വേവിച്ചുവെച്ച ചിക്കൻ ചേർത്തുകൊടുത്ത് നന്നായി മിക്സ് ചെയ്ത് അടച്ചുവെക്കുക.
ബട്ടർ ഒഴികെ ഒന്നുമുതൽ ഏഴു വരെ ചേരുവകൾ കുഴക്കുക. പിന്നീട് ബട്ടർ ചേർത്തു കുഴക്കുക. ആ സമയം വെള്ളം കൂടുതൽ ആയതുപോലെ തോന്നും. പൊടി ചേർക്കരുത്. കുഴച്ചുതന്നെ സോഫ്റ്റാക്കി എടുക്കുക. കുറച്ചു സമയമെടുക്കും കുഴച്ചെടുക്കാൻ. കുഴച്ചുകഴിഞ്ഞാൽ ഒരു മണിക്കൂർ പൊങ്ങാൻ വെക്കുക. പൊങ്ങിവന്ന മാവിൽനിന്ന് ഒരു ഉരുള എടുത്ത് പൂരിക്ക് എന്നപോലെ പരത്തുക. നടുവിൽ ചിക്കൻമസാല വെച്ച് സൈഡിൽ നാലു ഭാഗമായി മുറിക്കുക.
ഒരു ഭാഗത്തുനിന്ന് അടുത്ത ഭാഗത്തേക്ക് ഒട്ടിച്ചുകൊടുക്കുക. ഇങ്ങനെ നാലു ഭാഗങ്ങളും ഒട്ടിച്ചാൽ ഒരു പൂവിന്റെ രൂപം കിട്ടും. ഇത് വീണ്ടും 10 മിനിറ്റ് പൊങ്ങാൻ വെക്കുക. അതിനുശേഷം മുട്ടയുടെ മഞ്ഞ അല്ലെങ്കിൽ പാൽ ബ്രഷ് ചെയ്ത് വെള്ള എള്ള് വിതറിക്കൊടുക്കുക. അതിനുശേഷം ഓവനിലേക്ക് മാറ്റി 200 ഡിഗ്രിയിൽ 12 to 15 മിനിറ്റ് ബേക്ക് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.