മലബാർ മേഖലയിൽ പ്രചാരത്തിലുള്ള രുചികരമായ സ്നാക്സ് ആണ് ചിക്കൻ സ്നോ കേക്ക്. അടിഭാഗത്ത് ചിക്കനും മുകളിൽ മുട്ടയും ചേർത്ത് ഒരുക്കുന്ന ഈ വിഭവം ഏവർക്കും പ്രിയങ്കരമാണ്. ആർക്കും എളുപ്പത്തിൽ ഈ കേക്ക് തയാറാക്കാം.
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി വെക്കുക. അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഗരം മസാല, ചിക്കൻ മസാല, ഉപ്പ് എന്നിവ ചേർത്ത് അൽപ നേരം മാറ്റിവെക്കുക. ശേഷം എടുത്ത് ഒരു പാനിൽ ഫ്രൈ ചെയ്തെടുക്കുക. തുടർന്ന് ഇതേ പാനിൽ തന്നെ സവാള വയറ്റുക. കൂടെ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വീണ്ടും നന്നായി വയറ്റുക.
ഇതിലേക്ക് മുളകുപൊടി, കുരുമുളക്, ഗരം മസാല, ഉപ്പ്, കറിവേപ്പില, മല്ലിചെപ്പ്, സോയസോസ്, തക്കാളി സോസ് എന്നിവ കൂടി ചേർത്തിളക്കുക. ഈ കൂട്ടിലേക്ക് പൊരിച്ചുവെച്ച ചിക്കനും ചേർക്കുക. ചിക്കൻ മസാലയിലേക്ക് മുട്ടയുടെ മഞ്ഞക്കരു ചേർത്ത് നന്നായി ഇളക്കുക.
മറ്റൊരു ബൗളിൽ മുട്ടയുടെ വെള്ള, മൈദ, ഉപ്പ് എന്നീ ചേരുവകൾ ഹൈ സ്പീഡിൽ 5 മിനിറ്റ് ബീറ്റ് ചെയ്യുക.ശേഷം, ഒരു റൗണ്ട് പാനിൽ നെയ്യ് പുരട്ടി അതിലേക്ക് ചിക്കൻ മിക്‌സ് ഒഴിച്ച് അതിന് മുകളിൽ മൈദ മാവ് ഒഴിക്കുക. 2 മിനിട്ടിന് ശേഷം മുകളിൽ കാപ്സിക്കം, കാരറ്റ് എന്നിവ ചെറുതായി മുറിച്ച് അലങ്കരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.