ക​​പ്പ ഫ്രൂ​​ട്ട് സാ​​ല​​ഡ്

നോമ്പ് തുറക്കാൻ കപ്പ ഫ്രൂട്ട് സാലഡ്

ചേരുവകൾ:

  • കപ്പ 
  • പഞ്ചസാര - 1 കപ്പ്
  • വനില എസ്സെൻസ് - 1 ടേബിൾ സ്​പൂൺ
  • പാൽ - 2 കപ്പ്
  • സേമിയ - 1/2 കപ്പ്
  • നേ​ന്ത്രപ്പഴം, ആപ്പിൾ, മുന്തിരി എന്നിവ അരിഞ്ഞുവെക്കുക

തയാറാക്കുന്ന വിധം:

കപ്പ നന്നായി വേവിച്ചെടുക്കുക. കപ്പ ചൂട് മാറിയ ശേഷം മിക്സിയിലിടുക. 2 കപ്പ് പാലും വനില എസ്സെൻസും പഞ്ചസാരയും ചേർത്തിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഇത് ഫ്രിഡ്ജിൽവെച്ചു തണുപ്പിക്കുക. എടുത്തുവെച്ച സേമിയ കുറച്ചു വെള്ളം ചേർത്ത്​ വേവിക്കുക. ആവശ്യമെങ്കിൽ ഫുഡ് കളർ ചേർത്ത്​ രണ്ടു കളർ ആക്കി സേമിയ വേവിക്കുക.

സെർവിങ് ഗ്ലാസെടുത്ത്​ അതിലേക്ക് നേരത്തേ അരിഞ്ഞുവെച്ച പഴങ്ങളിൽ നിന്ന്​ അൽപം ഇടുക. അതിനുമുകളിൽ തണുപ്പിച്ചെടുത്ത കപ്പ മിക്സ് 2 ടേബിൾസ്പൂൺ ചേർക്കുക. ശേഷം സേമിയ ലെയർ ആയി ഇടുക.

അതിനു മുകളിൽ പിന്നെയും പഴങ്ങൾ. അതിനുമുകളിൽ കപ്പ മിക്സ്. ശേഷം സേമിയ ലെയർ എന്നിങ്ങനെ സെറ്റ്​ചെയ്യുക. വേണെമെങ്കിൽ നട്​സ്​ പൊടിച്ചിടാം. കസ്​കസ്​ കുതിർത്തതും ചേർക്കാം. സ്വാദിഷ്​ടമായ കപ്പ ഫ്രൂട്ട് സാലഡ് റെഡി.

തയാറാക്കിയത്: സഹ്​ല ശമീർ, ജിദ്ദ


Tags:    
News Summary - Iftar Special Kappa Fruit Salad /Tapioca Fruit Salad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.