എല്ലില്ലാത്ത ചിക്കൻ, ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില, മഞ്ഞൾപൊടി, മുളകുപൊടി, ഗരം മസാല, കുരുമുളക് പൊടി, ഉപ്പ്, ഓയിൽ
ആദ്യം ചിക്കൻ ആവശ്യത്തിന് എടുത്ത് മഞ്ഞൾ, മുളകുപൊടി ഉപ്പുചേർത്ത് മിക്സ് ചെയ്തതിനുശേഷം ഫ്രൈ ചെയ്തു എടുക്കുക. ഡീപ് ഫ്രൈ വേണ്ടതില്ല. ശേഷം, പാൻ ചൂടായത്തിനു ശേഷം ഓയിൽ ഒഴിച്ച് ചെറുതായി അരിഞ്ഞുവെച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി കറിവേപ്പില എല്ലാം ചേർത്ത് വഴറ്റുക. ഉള്ളി നിറം മാറി വന്നതിനുശേഷം മഞ്ഞൾ, മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാല, ചേർത്ത് വഴറ്റുക. ഫ്രൈ ചെയ്തുവെച്ച ചിക്കൻ ഉടച്ചുചേർത്ത് കൊടുക്കുക. അല്പം മല്ലിച്ചപ്പ് ചേർത്താൽ മസാല തയാറായി.
ഒരു മിക്സിയുടെ ജാറിൽ മേൽ പറഞ്ഞത് എല്ലാം ചേർത്ത് നല്ലോണം അടിച്ചെടുക്കുക
അടിക്കട്ടിയുള്ള നോൺസ്റ്റിക് പാത്രം ചൂടായതിനുശേഷം അല്പം നെയ്യ് പുരട്ടുക. ശേഷം എടുത്തുവെച്ച ബാറ്ററിന്റെ പകുതി ഒഴിച്ചുകൊടുത്ത് ഒരു മിനിറ്റ് മൂടിവെക്കുക. ശേഷം അതിനു മുകളിൽ മസാല ചേർക്കുക. ബാക്കിയുള്ള ബാറ്ററും ഫുൾ കവർ ചെയ്യുന്ന രീതിയിൽ ഒഴിച്ച് വീണ്ടും മൂടിവെക്കുക. മുകളിൽ ഭംഗിക്കുവേണ്ടി കാപ്സികം, ഫ്രൈ ചെയ്ത ചിക്കൻ കഷ്ണങ്ങൾ, മല്ലിച്ചപ്പ് എന്നിവ വിതറി 40 മിനിറ്റ് ചെറു തീയിൽ വേവിച്ച് എടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.