കാസി ഹൽവ

  • ചേരുവകൾ
  • കുമ്പളങ്ങ -രണ്ടുകപ്പ്
  • തേങ്ങ - അരകപ്പ്
  • ശർക്കര -രണ്ടുകപ്പ്
  • നെയ്യ് - രണ്ടു ടേബിൾസ്പൂൺ
  • ഏലയ്ക്ക പൊടിച്ചത് -ഒരു നുള്ള്
  • അണ്ടിപ്പരിപ്പ്, മുന്തിരി അലങ്കാരത്തിന്
  • ഉപ്പ് ഒരു നുള്ള്
  • നാരങ്ങനീര് -ഒരു ടീസ്പൂൺ
  • തയാറാക്കുന്നവിധം

കുമ്പളങ്ങ ഗ്രേറ്റ് ചെയ്ത്‌ ഒരു അരിപ്പയിൽ വെച്ച് നീര് എടുക്കുക. ഒരു പാനിൽ ഈ നീര് ഒഴിച്ച് കുമ്പളങ്ങ അതിൽ വേവിക്കുക. വെള്ളം വറ്റിയ ശേഷം ശർക്കര പൊടിച്ചത് ഇടുക. ശേഷം തേങ്ങ ഇടുക. നന്നായി ഇളക്കി വെള്ളം വറ്റിയാൽ നെയ്യ് ഒന്നര ടേബിൾസ്പൂൺ ഇടുക. നന്നായി വഴറ്റുക. ശേഷം നാരങ്ങ നീര് ഒഴിക്കുക. ഏലയ്ക്ക പൊടി ഇടാം. ഉപ്പു ഇട്ടു ഇളക്കി കഴിഞ്ഞാൽ നമ്മുടെ ഹൽവ റെഡി ആയി. മറ്റൊരു പാനിൽ നെയ്യ് ഒഴിച്ചശേഷം അണ്ടിപരിപ്പും മുന്തിരിയും വറുത്ത് കോരി ഹൽവയുടെ മുകളിൽ ഇട്ട് അലങ്കരിക്കാം.

ഗൾഫ് മാധ്യമം 'റമദാൻ രുചി'യിലൂടെ പരിചയപ്പെടുത്തിയ വിഭവങ്ങൾ നിങ്ങൾ തയാറാക്കിയോ? എങ്കിൽ ചിത്രം 'ഗൾഫ് മാധ്യമം' ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജിൽ ടാഗ് ചെയ്ത് പങ്കുവെക്കൂ.  facebook.com/gulfmadhyamamqatar  //  instagram.com/gulfmadhyamamqatar

Tags:    
News Summary - Kasi Halwa, Ramadan Recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.