മധുരപ്രിയർ ഏറ്റവും ആദ്യം തെരഞ്ഞെടുക്കുന്ന മധുരപലഹാരമാണ് കേസരി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉത്സവ-പൂജ വേളകളിലും ആഘോഷ- സന്തോഷ മുഹൂർത്തങ്ങളിലും കേസരി തയാറാക്കാറുണ്ട്. ലളിതമായ പാചകക്കുറിപ്പിൽ റവ-കാരറ്റ് കേസരി തയാറാക്കുന്നത് താഴെ വിവരിക്കുന്നു.
ആദ്യം ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ നെയ്യൊഴിച്ച് റവ അതിലേക്ക് ഇട്ട് വറുക്കുക. ചെറിയ തീയില്‍ വേണം വറുക്കാന്‍. അതിലേക്ക് പഞ്ചസാര ചേര്‍ക്കുക. രണ്ടും കൂടി മൂത്തുവരുമ്പോള്‍ ഒരു കാരറ്റ് തൊലികളഞ്ഞ് വെള്ളം ചേര്‍ത്ത് ജ്യൂസ് ആക്കിയത് ചേര്‍ക്കുക (അരിച്ചു ചേര്‍ക്കാം).
ആവശ്യമെങ്കില്‍ റവ വേകാന്‍ കൂടുതല്‍ വെള്ളം ചേര്‍ക്കുക. നന്നായി കുറുകി വരുമ്പോള്‍ അണ്ടിപ്പരിപ്പ് ചേര്‍ത്ത് ഇളക്കിക്കൊടുക്കണം. പാനിൽ നിന്നും വിട്ടുവരുന്ന പാകം ആകുമ്പോള്‍ തീ ഓഫ് ചെയ്യാം. ശേഷം നന്നായി ഇളക്കിവെക്കാം. കൊതിയൂറും കേസരി തയാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.