ചേരുവകൾ
തയാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിൽ വെളുത്തുള്ളിപ്പൊടി, ഉള്ളിപ്പൊടി, പാപ്രിക, മുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. അതിലേക്ക് ചിക്കൻ ഇട്ടശേഷം നന്നായി ഇളക്കിയെടുക്കണം. മാരിനേറ്റ് ചെയ്ത ചിക്കൻ 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക. ഒരു പാത്രത്തിൽ മൈദയും കോൺഫ്ലോ
റും കലക്കി മാറ്റിവെക്കുക. പാനിൽ എണ്ണ ചൂടാക്കുക. മാരിനേറ്റ് ചെയ്ത ചിക്കൻ വിങ് മൈദ മിശ്രിതത്തിൽ മുക്കി ശ്രദ്ധാപൂർവം ഇട്ടുകൊടുക്കുക. ചിക്കൻ സ്വർണ നിറമാകുന്നത് വരെ വറുത്തെടുക്കുക. ഒരു സോസ് പാനിൽ, ചില്ലി സോസ്, സോയ സോസ്, തക്കാളി സോസ്, തേൻ, ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നിവ യോജിപ്പിച്ചെടുക്കുക.
ഈ മിശ്രിതം ഇടത്തരം തീയിൽ കട്ടിയാകുന്നതുവരെ വേവിക്കുക. ശേഷം വറുത്ത ചിക്കൻ ഇതിലേക്ക് ചേർത്ത് ഇളക്കിയെടുക്കാം. വറുത്ത എള്ള്, അരിഞ്ഞ സ്പ്രിങ് ഒനിയൻ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച ശേഷം ചൂടോടെ കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.