മാംഗ്ലൂരുകാരുടെ സ്വന്തം ഫിഷ് തവ ഫ്രൈ ഇനി വീടുകളിലും

മാംഗ്ലൂരിലെ പ്രിയപ്പെട്ട മീൻ വിഭവം 'ഫിഷ് തവ ഫ്രൈ' ഇപ്പോൾ നമ്മുടെ റസ്റ്റാറന്‍റുകളിലും പ്രിയപ്പെട്ടതാണ്. മീൻ പൊരിച്ച്‌ പ്രത്യേക മസാലയിൽ പൊതിഞ്ഞെടുത്താണ് ഇത് ഉണ്ടാക്കുന്നത്. പൊതുവെ ദശക്കട്ടിയുള്ള അയക്കൂറ, ആവോലി, സീബ്രീം തുടങ്ങിയ മീനുകൾ ആണ് ഇതിന് ഉപയോഗിക്കാറുള്ളത്. തവ ഫ്രൈ സെർവ് ചെയ്യുന്ന മസാലയെ തവ മസാല എന്നും പറയാറുണ്ട്. ഇത് സെർവ് ചെയ്യുന്നത് പരിപ്പും കൂടെ റൈസും വെച്ചാണ്.

ചേരുവകൾ

  • ദശക്കട്ടിയുള്ള മീൻ - മുക്കാൽ കിലോ
  • വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
  • കറി വേപ്പില - ആവശ്യത്തിന്
  • മല്ലിയില - ആവശ്യത്തിന്
  • വറ്റൽ മുളക് -10 മുതൽ 15 വരെ
  • വെളുത്തുള്ളി അരിഞ്ഞത് -1 ടേബിൾ സ്പൂൺ
  • ചെറിയ ജീരകം-1 ടീസ്പൂൺ
  • ഉലുവ -1/4 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

വറ്റൽ മുളക് കുറച്ചു വെള്ളത്തിൽ 30 മിനുട്ട് ഇട്ടു വെക്കുക. ഒരു പാനിൽ ജീരകം, ഉലുവ എന്നിവ റോസ്‌റ്റ് ചെയ്തെടുക്കണം. മിക്സിയുടെ ജാറിലേക്ക് കുതിർക്കാൻ വെച്ച വറ്റൽ മുളകും റോസ്‌റ്റ് ചെയ്ത ഉലുവ, ജീരകം എന്നിവയും വെളുത്തുള്ളി, കറി വേപ്പില, ഉപ്പ് എന്നിവയും ചേർത്തു നന്നായി ഗ്രൈൻഡ് ചെയ്തെടുക്കുക.

ആവശ്യമെങ്കിൽ അൽപം വെള്ളം ചേർത്ത് അരച്ചെടുക്കാം. ഈ പേസ്റ്റിൽ നിന്ന് പകുതി എടുത്തു കഴുകി വൃത്തിയാക്കിയ മീനിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂർ വെക്കണം.പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് മസാല തേച്ചു പിടിപ്പിച്ച ഫിഷ് ഓരോന്നായി ഇട്ടു കൊടുത്തു ചെറിയ തീയിൽ ഫ്രൈ ചെയ്തെടുക്കുക.

ശേഷം മാറ്റി വെക്കുക. അതേ പാനിൽ കറി വേപ്പിലയും ബാക്കി മാറ്റി വെച്ച പേസ്റ്റും ഇട്ട് ചെറിയ തീയിൽ 6, 7 മിനിറ്റ്‌ നന്നായി വഴറ്റി എടുക്കുക. ഫ്രൈ ചെയ്ത് വെച്ച മീനിന് മുകളിലേക്ക് ഈ മസാല ഒഴിച്ച് കൊടുക്കുക. അലങ്കാരത്തിനായി മുകളിൽ മല്ലിയിലയും ചെറുതായി അരിഞ്ഞ പച്ച മുളകും വിതറി കൊടുക്കാം. രുചിയൂറും ഫിഷ് തവ ഫ്രൈ റെഡി.

Tags:    
News Summary - Mangalore fish tawa fry is now available at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.