ചേരുവകൾ
* ബീഫ്- 200 ഗ്രാം
* സവാള- 2
* ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് -ആവശ്യത്തിന്
* മഞ്ഞൾ പൊടി- കാൽ ടീസ്പൂൺ
* ഗരം മസാല-കാൽ ടീസ്പൂൺ
* കുരുമുളക് പൊടി-ഒരു ടീസ്പൂൺ
* മല്ലിപ്പൊടി-രണ്ട് ടേബിൾസ്പൂൺ
* മല്ലിയില
* മൈദ- ആവശ്യത്തിന്
* ഓയിൽ -ആവശ്യത്തിന്
* കോഴിമുട്ട -2
* പഞ്ചസാര -1 സ്പൂൺ
* ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീഫ് ഉപ്പും കുരുമുളകും അല്പം മല്ലിപ്പൊടിയും ചേർത്ത് വേവിച്ച് നുറുക്കി വെക്കുക. എണ്ണ ചൂടാക്കി അതിൽ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഗരം മസാല, മല്ലിയില എന്നിവ ചേർത്ത് നുറുക്കിവെച്ച ബീഫും ചേർത്ത് നന്നായി വഴറ്റി എടുക്കുക.
മൈദ വെള്ളവും ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുത്ത് വലിയ വട്ടത്തിൽ പരത്തി എടുക്കുക. ശേഷം ഒരു കുപ്പിയുടെ മൂടി വട്ടത്തിൽ മസാല ഇതിൽ വെച്ച് മറ്റൊരു മൈദ വട്ടത്തിൽ പരത്തിയത് മുകളിൽ വെച്ച് കുപ്പി മൂടി ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. എണ്ണയിൽ പൊരിച്ച ഓരോ ഇറച്ചിപ്പത്തിരിയും മുട്ടയിൽ അല്പം പഞ്ചസാര ചേർത്ത് ഇളക്കിയതിൽ മുക്കി നെയ്യിൽ വാട്ടി എടുക്കുക. ഇറച്ചിപ്പത്തിരി റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.