മിക്സഡ് സീഫുഡ് ബിരിയാണി

റമദാൻ വിഭവം: മിക്സഡ് സീഫുഡ് ബിരിയാണി

ചേ​രു​വ​ക​ൾ:

  • കയ്​മ അരി: മൂന്നു​ കപ്പ്
  • ചൂടുവെള്ളം: ആറു​ കപ്പ്
  • ചെമ്മീൻ: 200 ഗ്രാം
  • സ്ക്വിഡ്: 200 ഗ്രാം
  • കിങ്​ ഫിഷ്: 500 ഗ്രാം
  • സവാള: നാല്​ എണ്ണം
  • തക്കാളി: ഒരെണ്ണം
  • പച്ചമുളക്: ആറ്​ എണ്ണം
  • ഇഞ്ചി: വലുത്​ ഒരു കഷണം
  • വെളുത്തുള്ളി: 10 അല്ലി
  • കറിവേപ്പില: രണ്ട്​ തണ്ട്
  • ചെറുനാരങ്ങ: ഒരെണ്ണം
  • മഞ്ഞൾപ്പൊടി: കാൽ ടീസ്പൂൺ
  • മുളകുപൊടി: മൂന്ന്​ ടീസ്പൂൺ
  • ഗരംമസാല: ഒരു ടീസ്പൂൺ
  • പട്ട, ഗ്രാമ്പൂ, ഏലക്ക: മൂന്ന്​ വീതം
  • ഉപ്പ്, നെയ്യ്‌, ഓയിൽ: ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ ആവശ്യത്തിന് നെയ്യ്‌, ഓയിൽ ചേർത്ത് ചൂടാകുമ്പോൾ നേരിയതായി മുറിച്ച ഒരു സവാള ചേർത്ത് ഫ്രൈ ചെയ്ത് മാറ്റിവെക്കുക. പട്ട, ഗ്രാമ്പൂ, ഏലക്ക, കഴുകി വൃത്തിയായി വെച്ച അരി ആവശ്യത്തിന് ഉപ്പ് ചേർത്ത് മൂന്ന് മിനിറ്റ് വറുക്കുക. ഇതിലേക്ക് ആറു കപ്പ് ചൂടുവെള്ളം ചേർത്തിളക്കി മൂടിവെച്ച് നെയ്ച്ചോർ തയാറാക്കി വെക്കുക.

ശേഷം ഒരു പാനിൽ രണ്ട് ടേബ്​ൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ചെറുനാരങ്ങനീര് ചേർത്ത് മാരിനേറ്റ് ചെയ്ത് വെച്ച മിക്സഡ് ഫിഷ് ഷാലോ ഫ്രൈ ചെയ്ത് മാറ്റിവെക്കുക.ഇതേ ഓയിലിലേക്ക് നൈസായി നീളത്തിൽ മുറിച്ച മൂന്ന് സവാള നന്നായി വഴറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, ചെറുതായി മുറിച്ച തക്കാളി, മല്ലിയില ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി അഞ്ച്​ മിനിറ്റ് വഴറ്റുക.

ചെറുനാരങ്ങനീര്‌, കറിവേപ്പില, ഗരം മസാല, ഫ്രൈ ചെയ്ത് വെച്ച ഫിഷ് ചേർത്തിളക്കി മുകളിൽ തയാറാക്കി വെച്ച നെയ്ച്ചോർ ചേർത്ത് നന്നായി പ്രസ്​ ചെയ്ത് മുളകിൽ ഫ്രൈ ചെയ്ത് വെച്ച സവാള, ആവശ്യമെങ്കിൽ കുറച്ചു മല്ലിയില ചേർത്ത് പാൻ മൂടിവെച്ച് ചെറിയ തീയിൽ അഞ്ചു മിനിറ്റ് ചൂടാക്കിയശേഷം ചൂടോടെ റെയ്ത്ത, പിക്കിൾ എന്നിവയുടെ കൂടെ െസർവ് ചെയ്യാം.

തയാറാക്കിയത്: മേഘ്ന ശ്രീകുമാർ, ദുബൈ


Tags:    
News Summary - Mixed Seafood Biriyani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.