ആവശ്യമുള്ള ചേരുവകൾ
1. ചിക്കൻ-250 ഗ്രാം (എല്ലില്ലാതെ
കുരുമുളകും ഉപ്പുമിട്ട് വേവിച്ച്
ചതച്ച് എടുത്തത്)
2. ഗരം മസാല -അര ടീസ്പൂൺ
3. ഉള്ളി -2 എണ്ണം( നൈസ് ആയി
കട്ട് ചെയ്തത് )
4. ഇഞ്ചി, വെളുത്തുള്ളി,
പച്ചമുളക് പേസ്റ്റ് -2 ടേബിൾസ്പൂൺ
5. കുരുമുളക് പൊടി -എരിവ്
അനുസരിച്ച് ചേർക്കാം
6. മഞ്ഞൾ പൊടി -1 ടീസ്പൂൺ
7. കറിവേപ്പില
8. മല്ലിയില
9. ഉപ്പ് -ആവശ്യത്തിന്
10. മുളകുപൊടി -അര ടേബിൾസ്പൂൺ
11. ഓയിൽ -2 ടേബിൾ സ്പൂൺ
12. നെയ്യ് -2 ടേബിൾ സ്പൂൺ
13. കാപ്സികം-1 എണ്ണം
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഉള്ളിയിട്ട് നന്നായി വഴറ്റുക. ഉപ്പും മഞ്ഞൾപൊടിയുമിട്ട് അടച്ചുവെച്ച് ലോ ഫ്ലെയിമിൽ വെച്ച് ഉള്ളി നന്നായി മൂപ്പിക്കുക. പിന്നീട് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം ചിക്കൻ ക്രഷ് ചെയ്തത് ചേർത്ത് നന്നായി മിക്സ് ചെയ്ത് വേവിക്കുക.
മിക്സ് ചെയ്യാനുള്ള മാവ് റെഡിയാക്കാം
മാവിന് ആവശ്യമുള്ള ചേരുവകൾ
1. നേരിയരി /ജീരകശാല റൈസ് -1 കപ്പ്
2. വെള്ളം -അരക്കാൻ ആവശ്യമുള്ളത്
3. ഉപ്പ് -ആവശ്യത്തിന്
ഒന്നുമുതൽ മൂന്നുവരെയുള്ള ചേരുവകൾ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം നാലുമുട്ട, ഒരു നുള്ള് ഉപ്പിട്ട് ബീറ്റ് ചെയ്ത് എടുക്കാം. അരിയും മുട്ടയും മസാലയും എല്ലാം കൂടി മിക്സ് ചെയ്ത് ഒരു നോൺസ്റ്റിക് പാനിൽ നെയ്യൊഴിച്ച് ലോ ഫ്ലെയിമിൽ വേവിച്ചെടുക്കാം. മല്ലിയില, കാപ്സികം ഉപയോഗിച്ച് ഗാർണിഷ് ചെയ്യാം. രുചികരവും എളുപ്പത്തിൽ തയാറാക്കാനും പറ്റുന്ന പലഹാരം റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.