1 ഉരുളക്കിഴങ്ങ് -നാല് എണ്ണം
2 ഉള്ളി ഒന്ന് (വലുത്)
3 പച്ചമുളക് -മൂന്ന്
4. മല്ലിയില -ആവശ്യത്തിന്
5. ചില്ലി പെപ്പർ -ആവശ്യത്തിന്
6 ഉപ്പ് -ആവശ്യത്തിന്
7 ഗരം മസാല -ഒരു നുള്ള്
8 മുട്ട പുഴുങ്ങിയത് -രണ്ട് എണ്ണം
9 ബ്രഡ് ക്രമ്സ് -ആവശ്യത്തിന്
10 എണ്ണ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ്, മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. ശേഷം വേവിച്ച ഉരുളക്കിഴങ്ങ് വെള്ളം കളഞ്ഞ്, അതിലേക്ക് ഒന്ന് മുതൽ ആറു വരെ ചേരുവകൾ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം ഒരു മുട്ട പുഴുങ്ങിയത് നാല് ആയി മുറിച്ച്, ഓരോ കഷ്ണം മുട്ടയും ഉരുളക്കിഴങ്ങും മസാലയിൽ വെച്ച് ഉരുട്ടി എടുക്കുക.
ശേഷം ഒരു മുട്ട പൊട്ടിച്ചു അതിലേക്കു കുറച്ചു ഉപ്പും കുരുമുളക് പൊടിയും ഇട്ട് നന്നായി കലക്കി എടുക്കുക. അതിലേക്ക്, നേരത്തേ തയാറാക്കിയ മസാല ഇളക്കിവെച്ച മുട്ടയിൽ മുക്കി ബ്രഡ് ക്രമ്സിൽ മുക്കി എടുത്ത് ശേഷം പാനിൽ അല്പം എണ്ണയൊഴിച്ച് പൊരിച്ചെടുക്കാം. സ്വാദിഷ്ട്മായ പൊട്ടറ്റോ ചോപ്സ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.