ബൗണ്ട് കേക്ക് വിത്ത് വാനില സോസ്

വാനില സോസ് കൊണ്ടൊരു കിടിലൻ ബൗണ്ട് കേക്ക്

ബൗണ്ട് പാനിൽ ചെയ്തെടുക്കുന്ന വ്യത്യസ്തമായ ഷേപ്പുള്ള ഒരു സിംപ്​ൾ കേക്കാണ് ബൗണ്ട് കേക്ക്. കേക്കിന് ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും സാധാരണ ഊഷ്മാവിൽ ആയിരിക്കാൻ ശ്രദ്ധിക്കണം. വെറ്റ് ആൻഡ്​ ഡ്രൈ ഇൻക്രീഡിയൻസ് വേറെ വേറെയായി മിക്സ് ചെയ്തെടുക്കാനും ശ്രദ്ധിക്കുക.

ആവശ്യമുള്ള സാധനങ്ങൾ:

  • കേക്ക് ബൗണ്ട് പാൻ- ബേക്കിങ് മോൾഡ്
  • മൈദ, ആട്ട, ഗോതമ്പ് ഇവയിലേതെങ്കിലും- 3 കപ്പ്
  • കോൺ​േഫ്ലാർ- 6 ടേബ്​ൾ സ്പൂൺ
  • പഞ്ചസാര- ഒന്നര കപ്പ്
  • ബേക്കിങ് പൗഡർ- 2 1/4 ടീസ്പൂൺ
  • അൺസാൾട്ടഡ് ബട്ടർ (മൃദുവാക്കിയത്)- 1 കപ്പ്
  • വാനില എ​െസൻസ്- 1/2 ടീസ്പൂൺ
  • ആൽമണ്ട് എക്​സ്​​ട്രാക്​ട്​ (ഓപ്ഷനൽ)
  • - 1/2 + 1/4 ടീസ്പൂൺ
  • പാൽ- ഒരു കപ്പ്
  • മുട്ട- നാല്
  • ഉപ്പ്- ഒരു നുള്ള്

ഓവൻ 180 ഡിഗ്രി പ്രീഹീറ്റ് ചെയ്തെടുക്കുക. 12 ഇഞ്ച്​ ബൗണ്ട് പാൻ ഓയിൽ ഗ്രേസ് ചെയ്ത് തയാറാക്കിവെക്കുക. ബട്ടറും പഞ്ചസാരയും ഒരു ബൗളിലേക്കാക്കുക. ഇത് മിക്സർ കൊണ്ട് നന്നായി ബീറ്റ് ചെയ്തെടുക്കുക. ഇത് സോഫ്റ്റായി പതഞ്ഞുവരും. ആ സമയം മുട്ട ഓരോന്നായി പൊട്ടിച്ച് ബീറ്റ് ചെയ്യുക. വാനില എ​െസൻസും ആൽമണ്ട് എ​െസൻസും (ആവശ്യമെങ്കിൽ മാത്രം) ചേർക്കുക. വെറ്റ് ഇൻക്രീഡിയന്‍റ് തയാറായി.

ഇനി മറ്റൊരു ബൗളിലേക്ക് അളന്നുവെച്ചിരിക്കുന്ന മൈദ/ആട്ട/ഗോതമ്പ്, ബേക്കിങ് പൗഡർ, കോൺ​േഫ്ലാർ, ഉപ്പ് എന്നിവ ചേർത്തുകൊടുക്കുക. നന്നായി ഉളക്കുക. ഈ മാവ് പകുതിയോളം വെറ്റ് മിക്സിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം പാൽ ചേർക്കുക. ഇത് മിക്സാകുമ്പോൾ ബാക്കി മാവുകൂടി ചേർക്കുക. ഇതിനുശേഷം ബൗണ്ട് പാനിലേക്ക് ഈ മാവ് ഒഴിച്ചു കൊടുക്കുക.

50 മിനിറ്റ് മുതൽ ഒരു മണിക്കൂറിനുള്ളിൽ കേക്ക് റെഡിയാവും. (ഓരോ ഓവനും ടെംപറേച്ചർ-ടൈം സെറ്റിങ് വ്യത്യസ്തമായിരിക്കും എന്നത് ശ്രദ്ധിക്കുക). ഇത് പുറത്തെടുത്ത് തണുക്കാൻ വെക്കുക. അൽപം തണുത്തുകഴിഞ്ഞാൽ കേക്ക് മോൾഡിൽനിന്ന് പുറത്തെടുക്കുക. തണുത്തതിനുശേഷം വാനില സോസ് ഒഴിച്ച് സെർവ് ചെയ്യാം.

  • വാനില സോസ് പഞ്ചസാര- 1 കപ്പ്
  • കോൺ​േഫ്ലാർ- 1 ടേബിൾ സ്പൂൺ
  • വെള്ളം- 2 കപ്പ്
  • ബട്ടർ- 1/4 കപ്പ്
  • വാനില എ​െസൻസ്- 2 ടീസ്പൂൺ

ഒരു സോസ് പാനിലേക്ക് പഞ്ചസാരയും കോൺ​േഫ്ലാറും ചേർക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് കട്ടകെട്ടാതെ ഇളക്കുക. സ്റ്റൗവിൽ നിന്ന് മാറ്റി ചെറിയ ഫ്ലെയിമിൽ കട്ടകെട്ടാതെ ഇളക്കി തിളപ്പിക്കുക. ചെറുതായി കുറുകി വരുമ്പോൾ വാങ്ങിവെക്കുക. ചെറുചൂടോടെ വിളമ്പാം. വെള്ളത്തിനു പകരം കുറച്ച് പാൽ വേണമെങ്കിൽ ചേർത്തു കൊടുക്കാം.

Tags:    
News Summary - Pound Cake with Vanilla Sauce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.