മുട്ട ഇതുപോലെ ഉണ്ടാക്കിയാൽ പാത്രം കാലിയാവുന്നത് അറിയില്ല

നമ്മൾ മലയാളികൾ പണ്ട് മുതലേ കേട്ടും കഴിച്ചും പരിചയിച്ച ചായക്കടി ആണ് മുട്ട ബജി. ഇത് പൊതുവെ കടലപ്പൊടിയും മറ്റും ചേർത്ത മാവിൽ മുക്കിയെടുത്തു പൊരിച്ചെടുക്കാറാണ് പതിവ്. എന്നാൽ, ചെറിയ ചില മാറ്റങ്ങൾ വരുത്തി ഇത് പോലെ ഒന്ന് പൊരിച്ചു നോക്കൂ. സംഗതി പൊളിക്കും. ഉള്ളിവട കഴിക്കുന്ന ഫീലും ഈ മുട്ട ബജി കഴിക്കുമ്പോൾ കിട്ടും എന്നതാണ് പ്രത്യേകത. അതും വീട്ടിലുള്ള ചേരുവകൾ കൊണ്ടു തന്നെ.

ചേരുവകൾ:

  • മുട്ട -6 എണ്ണം
  • ഉള്ളി-2 എണ്ണം
  • ഇഞ്ചി- ഒരു കഷ്ണം
  • പച്ച മുളക് -2 എണ്ണം
  • കറി വേപ്പില-ആവശ്യത്തിന്
  • കടലപ്പൊടി/ ബേസൻ
  • ബേക്കിങ് സോഡ - ഒരു പിഞ്ച്‌
  • കാശ്മീരി ചില്ലി പൗഡർ - 1 ടീസ്പൂൺ
  • കറി പൗഡർ/ ചിക്കൻ മസാല -1 ടീസ്പൂൺ
  • എണ്ണ-മുക്കിപ്പൊരിക്കാൻ, ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ആദ്യമായി മുട്ട പുഴുങ്ങി എടുക്കുക. ഉള്ളി നന്നായി കൊത്തി അരിയുക. ഇഞ്ചി, കറിവേപ്പില, പച്ച മുളക് എല്ലാം ചെറുതായി അരിഞ്ഞു വെക്കുക. ഒരു ബൗളിലേക്ക് അരിഞ്ഞു വെച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി, കശ്‍മീരി ചില്ലി പൗഡർ, ചിക്കൻ മസാല, ഉപ്പ്‌ എന്നിവ ഇട്ട് കൈകൊണ്ട് നന്നായി യോജിപ്പിക്കുക.

അതിലേക്ക് കടലപ്പൊടിയും ആവശ്യത്തിന് വെള്ളവും സോഡാ പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ചു പുഴുങ്ങി വെച്ച മുട്ട പകുതിയാക്കി മുറിച്ചു മാവിൽ മുക്കി എടുത്തു ചൂടുള്ള എണ്ണയിൽ പൊരിച്ചു കോരുക. നാലുമണി ചായക്കൊപ്പം കഴിക്കാം സൂപ്പർ ഡ്യൂപ്പർ മുട്ട ഭാജി റെഡി.

Tags:    
News Summary - Snacks Variety egg bhaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.