ഏറെ മനോഹരവും രുചികരവുമായ പുഡിങ്ങിൽ അക്വേറിയത്തിലെന്ന പോലെ ധാരാളം ജലജീവികൾ ഒരു ചെറു നീല ജലാശയത്തിൽ എന്നുള്ള ഒരു തോന്നൽ ഉണ്ടാകുന്നതിനാലാണ് അക്വേറിയം പുഡിങ് എന്നു വിളിക്കുന്നത്. ഇത് കരിക്കിൽ ചെയ്യുന്ന പുഡിങ്ങാണ്.
10 ഗ്രാം ചൈന ഗ്രാസ്അരകപ്പ് വെള്ളത്തിൽ കുതിർക്കാൻ വെക്കുക. ശേഷം ഒരു കപ്പ് കരിക്കിൻ വെള്ളവും ഒരു കപ്പ് കരിക്കിെൻറ പൾപ്പും നന്നായി അരക്കുക. പാൽ ചൂടാക്കി അരച്ച മിശ്രിതം അതിലേക്ക് ചേർക്കുക. സ്റ്റൗ ഓഫ് ചെയ്യുക. അതോടൊപ്പം നേരേത്ത കുതിർക്കാൻ വെച്ചിരുന്ന ചൈന ഗ്രാസിലേക്ക് വാനില എസൻസും പൊടിച്ച നട്സും ചേർത്തുകൊടുക്കുക. ഇതു ചൂടുപാലിലേക്ക് ചേർത്തുകൊടുക്കുക. ഒരു സെർവിങ് ട്രേയിലേക്ക് ഒഴിക്കുക. തണുത്തതിനുശേഷം ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെക്കുക. ഫ്രീസറിൽ വെക്കരുത്. ഇത് ഒരു മങ്ങിയ വെള്ളനിറത്തിലുള്ള ലെയർ ആയിരിക്കും.
അര കപ്പ് കരിക്കിൻവെള്ളത്തിൽ ബാക്കിയുള്ള അഞ്ചു ഗ്രാം ചൈന ഗ്രാസ് കുതിർക്കുക. മാറ്റി വെച്ചിരിക്കുന്ന രണ്ടര കപ്പ് കരിക്കിൻവെള്ളത്തിലേക്ക് മധുരത്തിനനുസരിച്ച് പഞ്ചസാര ചേർത്തു കൊടുക്കുക. ഒരു തുള്ളി നീല പെർമിറ്റഡ് ഫുഡ് കളർ ചേർക്കുക. കൂടിപ്പോയാൽ നിറം ഇരുണ്ടുപോകും. ഇത് നന്നായി മിക്സ് ചെയ്യുക.
കുതിർത്തുവെച്ച ചൈന ഗ്രാസ് കൂടെ ചേർത്ത് നന്നായി ഇളക്കിവെക്കുക. ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെച്ചിരിക്കുന്ന സെർവിങ് ട്രേ പുറത്തെടുക്കുക. ശ്രദ്ധയോടെ നമ്മുടെ ടോപ് ലെയർ അതിനു മുകളിലേക്ക് ഒഴിക്കുക. അതിനു മുകളിൽ കരിക്ക് വിവിധ ഷെയ്പ്പുകളിൽ മുറിച്ചുണ്ടാക്കി നിരക്കുക. ഒന്നുകൂടി തണുത്തിട്ട് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.