സദ്യക്ക് രുചി കൂട്ടാൻ ഈത്തപ്പഴം ചേർത്ത പുളി ഇഞ്ചി

ഓണം കഴിഞ്ഞെങ്കിലും പ്രവാസലോകത്ത്​ ഓണ സദ്യകളുടെ നാൾ വരാനിരിക്കുന്നതേയുള്ളൂ. സദ്യകളിൽ ഒഴിവാക്കാൻ പറ്റാത്ത വിഭവമാണ് പുളി ഇഞ്ചി അല്ലെങ്കിൽ ഇഞ്ചിപ്പുളി. എരിവും മധുരവും ഉപ്പും പുളിയും എല്ലാം ഒരുമിച്ചു വരുന്ന വിഭവം. നല്ല കറുത്ത കളറിൽ കാണുന്ന സദ്യയിലെ കൂട്ട്. വാളൻ പുളിയും ശർക്കരയും ഇഞ്ചിയുമെല്ലാം ചേർത്താണ് ഇതുണ്ടാക്കുന്നത്. മധുരത്തിന് പൊതുവെ ശർക്കരയാണ് ഇതിൽ ചേർക്കുന്നതെങ്കിലും ഈത്തപ്പഴം ചേർത്തും നമുക്ക് ഉണ്ടാക്കാവുന്നതാണ്, രുചി കൂടും.

ചേരുവകൾ:

  • പുളി -ഒരു നാരങ്ങാ വലുപ്പത്തിൽ
  • വെള്ളം -2 കപ്പ്
  • ഇഞ്ചി ചെറുതായി അരിഞ്ഞത് -1/2 കപ്പ്
  • പച്ചമുളക് ചെറുതായി അരിഞ്ഞത് -3 എണ്ണം
  • ഈത്തപ്പഴം-6 എണ്ണം
  • ശർക്കര-ഒരെണ്ണം
  • (താളിക്കാൻ)
  • വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
  • കറി വേപ്പില - ആവശ്യത്തിന്
  • കടുക് -1 ടീസ്പൂൺ
  • ഉലുവ -ഒരു നുള്ള്
  • വറ്റൽ മുളക് -2,3 എണ്ണം

തയാറാക്കുന്ന വിധം:

ആദ്യമായി പുളി രണ്ട് കപ്പ് വെള്ളത്തിൽ തിളപ്പിച്ചെടുക്കുക(രണ്ട് മുതൽ മൂന്ന് മിനിറ്റ് വരെ). 10 മിനിറ്റിന് ശേഷം നന്നായി കൈ കൊണ്ട് പിഴിഞ്ഞെടുത്ത് അരിച്ചെടുക്കുക. ഈത്തപ്പഴം ചെറുതായി അരിഞ്ഞു വെക്കുക. ശർക്കര കുറച്ചു വെള്ളം ചേർത്ത് ഒരുക്കി എടുക്കുക, ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി അരിഞ്ഞതും പച്ചമുളകും വഴറ്റി എടുത്ത് അതിലേക്ക് അരിഞ്ഞു വെച്ച ഈത്തപ്പഴവും ചേർത്ത് വഴറ്റി എടുക്കുക.

പുളി വെള്ളം ഒഴിച്ച് വറ്റിച്ചെടുക്കുക. ശർക്കരപ്പാനിയും ഒഴിച്ച് വീണ്ടും വറ്റിച്ചെടുക്കുക. കടുകും ഉലുവയും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് താളിച്ചെടുത്തു ഇതിനു മുകളിൽ ഒഴിച്ച് കൊടുക്കുക. നല്ല എരിവും പുളിയും മധുരവും ഒരുമിച്ചു ചേർന്ന പുളി ഇഞ്ചി റെഡി.

Tags:    
News Summary - Tamarind Ginger with Dates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.