തണുപ്പ് കാലം നേരിടാൻ പച്ചക്കറി കൊണ്ട് ചൂടോടെ സൂപ്പ്

നമ്മുടെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിനു സഹായകമായ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പോഷക ഘടകങ്ങൾ നിറഞ്ഞ വിഭവമാണ് സൂപ്പ്. തണുപ്പ് കാലാവസ്ഥയിൽ അല്പം സൂപ്പ് കഴിച്ചാൽ ശരീരത്തിൽ ചൂട് നിലനിർത്തപ്പെടും. പല വിധം അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വർധിപ്പിക്കാനുള്ള കഴിവും സൂപ്പിനുണ്ട്.

ശരീരത്തിൽ ജലാംശം നിലനിർത്താനും ഇത് സഹായിക്കുന്നു. ചുരുക്കി പറഞ്ഞാൽ വിറ്റാമിനുകളുടെ കലവറ തന്നെയാണ് സൂപ്പ് എന്നതിന് സംശയം വേണ്ട. കുട്ടികൾക്കും മുതിർന്നവർക്കും ഏതു പ്രായക്കാർക്കും ധൈര്യമായി കുടിക്കാൻ പറ്റിയ വിഭവം തന്നെയാണിത്. നമുക്കിഷ്ടമുള്ള പച്ചക്കറികൾ കൊണ്ട് ഇത് ഉണ്ടാക്കിയെടുക്കാം.

ചേരുവകൾ

  • വെളുത്തുള്ളി -2 അല്ലി
  • കാരറ്റ് അരിഞ്ഞത്‌ -1 കപ്പ്
  • കാപ്സികം അരിഞ്ഞത് -1/2 കപ്പ്
  • സ്വീറ്റ് കോൺ-1 കപ്പ്
  • ബ്രോക്കോളി അരിഞ്ഞത് -1 കപ്പ്
  • ബീൻസ് അരിഞ്ഞത്‌ -1/2 കപ്പ്
  • ഉപ്പ് -ആവശ്യത്തിന്
  • ബട്ടർ -1 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി -1/2 ടീസ്പൂൺ
  • കോൺ ഫ്ലോർ -1 ടേബിൾ സ്പൂൺ
  • നാരങ്ങാ നീര് - ഒരു നാരങ്ങയുടെ

ഉണ്ടാക്കുന്ന വിധം

ഒരു പാനിലേക്ക് ബട്ടർ ഇട്ട ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇട്ടു വഴറ്റിയെടുത്ത്​ അതിലേക്ക് കാരറ്റ് ഇട്ട് കൊടുക്കാം. കൂടെ ബീൻസും ഇടുക. ആവശ്യത്തിനു ഉപ്പും ഇട്ട്​ വഴറ്റി എടുത്തിട്ട് സ്വീറ്റ്‌ കോൺ ഇട്ടു കൊടുക്കാം. വഴണ്ട് കഴിഞ്ഞാൽ കാപ്സികം കൂടി ഇട്ട്​ എല്ലാം കൂടെ വഴറ്റി എടുക്കാം.

കുരുമുളക് പൊടി വിതറിക്കൊടുത്തിട്ട് അതിലേക്ക് കോൺ ഫ്ലോർ കുറച്ചു വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കുക. സ്പ്രിങ് ഒനിയനും ഇട്ട ശേഷം സൂപ്പ് ബൗളിലേക്ക് ഒഴിക്കണം. കുറച്ച്​​ നാരങ്ങാ നീരും പിഴിഞ്ഞൊഴിച്ച ശേഷം കഴിക്കാം.

Tags:    
News Summary - Vegetable Soup Recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.