ഏറ്റുമാനൂർ: ബാങ്കില്‍ ബാധ്യതയിലിരുന്ന കടമുറികള്‍ വാടകക്ക് നൽകി പണം തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ നേതാജി നഗർ ഭാഗത്ത് തോട്ടത്തിൽ വീട്ടിൽ ബിജു ജോർജിനെയാണ് (53) അറസ്റ്റ് ചെയ്തത്. ഇയാളുടെ ഉടമസ്ഥതയിൽ ഏറ്റുമാനൂർ പേരൂർ കവലയിലെ കടമുറികൾക്ക് മറ്റ് ബാധ്യതകൾ ഒന്നുമില്ല വിശ്വസിപ്പിച്ച് ജസ്റ്റിൻ മാത്യു എന്നയാൾക്ക് വാടകക്ക് നൽകുകയായിരുന്നു.
ബിജുവില്‍നിന്ന് ജസ്റ്റിൻ മാത്യു 2020ൽ കടമുറി വാടകക്കെടുക്കുകയും 25 ലക്ഷം രൂപ സെക്യൂരിറ്റിയായി കൊടുക്കുകയും ചെയ്തു. എന്നാൽ, 2022ൽ ഈ സ്ഥാപനം സ്വകാര്യ ബാങ്കുകാർ വന്ന് ജപ്തി ചെയ്യുന്നതിന് നോട്ടീസ് പതിക്കുകയും കടയില്‍നിന്നും ഒഴിവാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ബിജു തന്നെ കബളിപ്പിച്ച് പണം കൈക്കലാക്കിയതാണെന്നും ഈ കടമുറികള്‍ താനുമായി ഉണ്ടാക്കിയ കരാറിനു മുമ്പുതന്നെ ബിജു ബാങ്കിൽ പണയപ്പെടുത്തിയിരുന്നുവെന്നും മനസ്സിലാകുന്നത്. തുടർന്ന് ജസ്റ്റിൻ ബിജുനോട് സെക്യൂരിറ്റിയായി നൽകിയ 25 ലക്ഷം രൂപ തിരികെ ആവശ്യപ്പെടുകയും ബിജു ചെക്ക് ഒപ്പിട്ട് നൽകുകയുമായിരുന്നു. എന്നാൽ, ഇയാൾ ചെക്കുമായി ബാങ്കിൽ ചെന്നപ്പോഴാണ് ഈ അക്കൗണ്ട് ദിവസങ്ങൾക്ക് മുമ്പ് തന്നെ ബിജു ക്ലോസ് ചെയ്തുവെന്നും അസാധുവാണെന്നും മനസ്സിലാകുന്നത്. തുടര്‍ന്ന് ജസ്റ്റിന് ഏറ്റുമാനൂർ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ബംഗളൂരുവിൽനിന്നാണ് പിടികൂടിയത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷ് കുമാർ, എസ്.ഐ ജോസഫ് ജോർജ്, എ.എസ്.ഐ മനോജ് കുമാർ, സി.പി.ഓ ഡെന്നി പി ജോയ് എന്നിവര്‍ അറസ്റ്റ് ചെയ്തത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.