മസ്കത്ത്: പെരുന്നാൾ ദിനത്തിൽ ഖുർആൻ പരസ്യമായി കത്തിച്ചതിനാൽ സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ മുസ്ലിം സമൂഹം തയാറകണമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി. വിശുദ്ധ ഖുർആൻ പരസ്യമായി കത്തിക്കാൻ അനുവദിക്കുന്നതിലുടെ മുഴുവൻ ഇസ്‌ലാമിക രാഷ്ട്രങ്ങളോടുമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് സ്വീഡൻ എടുത്തിരിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സ്വീഡിഷ് ഉൽപനങ്ങൾ ബഹിഷ്കരിക്കുക എന്നതാണ് ഈ വലിയ കുറ്റകൃത്യത്തിന് മുന്നിൽ സ്വീകരിക്കേണ്ട ഏറ്റവും ചെറിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.
സൽവാൻ മോമിക (37) ആണ് ഈദുൽ അദ്ഹ ദിനത്തിൽ സ്റ്റോക്ക്‌ഹോമിലെ ഏറ്റവും വലിയ പള്ളിക്കു മുന്നിൽ ഖുർആനിന്‍റെ പകർപ്പ് കത്തിച്ചത്. സംഭവത്തിൽ അറബ് രാജ്യങ്ങൾ അപലപിച്ചിട്ടുണ്ട്. കുവൈത്ത്, യു.എ.ഇ, ഇറാൻ എന്നീ രാജ്യങ്ങൾ സ്വീഡന്റെ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ജോർഡനും മൊറോക്കോയും സ്വീഡനിലെ അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.