ജിദ്ദ: ജിദ്ദയിൽ റെഡിമേഡ് വസ്ത്രാലയം നടത്തുന്നയാൾ നാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം കടുങ്ങപുരം പഴയ വില്ലേജ് പടിയിലെ പള്ളിപ്പറമ്പൻ അബ്ദുൽ നാസർ (42) ആണ് മരിച്ചത്. ഷറഫിയയിൽ ബ്ളാക്ക് ആൻഡ് വൈറ്റ് റെഡിമേഡ് ഷോപ്പ് നടത്തിവരികയായിരുന്നു.
നാട്ടിൽ അവധിക്ക് പോയതായിരുന്നു. ബിസിനസ് ആവശ്യാർത്ഥം ബാഗ്ലൂരിൽ പോയി മടങ്ങവേ ഞായറാഴ്ച്ച രാവിലെ ഏഴരയോടെ കടുങ്ങപുരം ലക്ഷംവീട് പടിക്കൽ വെച്ച് ഇദ്ദേഹം ഓടിച്ച കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.
പിതാവ്: ഹുസൈൻ ഹാജി, മാതാവ്: തായാട്ടിൽ റാബിയ, ഭാര്യ: ഒറവക്കാട്ടിൽ ഷമീറ, മക്കൾ: മുഹമ്മദ് വിഷാൻ, മിഷ ഫാത്തിമ, ഇഷ്മ ഫാത്തിമ, സഹോദരങ്ങൾ: മൻസൂർ, ബുഷ്റ, നിഷാബി. പെരിന്തൽമണ്ണ ജില്ല ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം കട്ടിലശ്ശേരി ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.